വീട്ടില്‍ അതിക്രമിച്ച് കയറി അഞ്ചു വയസുകാരനെ കഴുത്ത് മുറിച്ചു കൊലപ്പെടുത്തി

വീട്ടില്‍ അതിക്രമിച്ച് അമ്മയുടെ മുമ്പില്‍ വച്ച് അഞ്ചുവയസുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തി. മദ്ധ്യപ്രദേശിലെ ധറിലാണ് നടുക്കുന്ന സംഭവം നടന്നത്. കൊലപാതകത്തിന് പിന്നാലെ പ്രതിയെ പ്രദേശവാസികള്‍ മര്‍ദ്ദിച്ചുകൊന്നു. വീട്ടില്‍ അതിക്രമിച്ച് കയറിയ 25കാരനാണ് വികാസ് എന്ന കുട്ടിയെ കൊലപ്പെടുത്തിയത്. മഹേഷ് എന്നയാളാണ് കൊലനടത്തിയത്. ഇയാള്‍ക്ക് മാനസിക പ്രശ്‌നമുണ്ടെന്നാണ് വിവരം. ബൈക്കിലെത്തിയ മഹേഷ് വീട്ടില്‍ കയറി മൂര്‍ച്ഛയുള്ള വസ്തു കൊണ്ട് കുട്ടിയെ ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ കഴുത്ത് മുറിച്ചുമാറ്റി.
വികാസിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മാതാവിനും വെട്ടേറ്റു. മാതാവിന്റെ നിലവിളി കേട്ടാണ് അയല്‍വാസികള്‍ ഓടിയെത്തിയത്. പൊലീസ് എത്തുംമുന്‍പ് നാട്ടുകാര്‍ പ്രതിയെ മര്‍ദ്ദിച്ചു. പൊലീസെത്തി ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മഹേഷ് മരിച്ചു. കുറ്റകൃത്യത്തെ 'അങ്ങേയറ്റം ഹൃദഭേദകം' എന്ന് വിശേഷിപ്പിച്ച ധര്‍ പോലീസ് സൂപ്രണ്ട് മായങ്ക് അവസ്തി ഇയാള്‍ക്ക് മാനസിക പ്രശ്‌നമുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്ന് മനസിലാകുന്നതെന്ന് അറിയിച്ചു.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുയെന്നും പൊലീസ് അറിയിച്ചു. അലിരാജ്പുര്‍ ജില്ലയിലെ ജോബത് ബാഗ്ഡി സ്വദേശിയാണ് മഹേഷ്. ഇയാളെ ദിവസങ്ങളായി കാണാനില്ലായിരുന്നെന്നാണ് കുടുംബം പൊലീസിനോട് പറഞ്ഞത്. കൊലപാതകത്തിന് ഒരു മണിക്കൂര്‍ മുമ്പ് അടുത്തുള്ള കടയില്‍ നിന്ന് ഇയാള്‍ സാധനങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചിരുന്നു എന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha