നീലാങ്കരയിലെ വസതി വളഞ്ഞ് തമിഴ്‌നാട് പോലീസ്..സ്റ്റാന്‍ലിന്‍ യെസ് മൂളിയാല്‍ ഉടന്‍ നടപടി.. ടിവികെയ്ക്കെതിരെ കേസെടുത്തു..നാല് വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്..

വിജയ്‌ക്കെതിരെ ഒരു നടപടി എടുക്കുമോ എന്നുള്ളതാണ് ഇനി അറിയാൻ ഉള്ളത്. എടുത്തു ചാടി ഒരു തീരുമാനം എടുക്കില്ല . കരൂറില്‍ വിജയ്യുടെ നേതൃത്വത്തിലുള്ള തമിഴ് വെട്രി കഴകം റാലിക്കിടെയുണ്ടായ ദുരന്തത്തില്‍ മരിച്ച 38 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. മരിച്ചവരില്‍ ഒരു ഒന്നര വയസുകാരനും രണ്ട് ഗര്‍ഭിണികളും ഉണ്ട്. ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് ദുരന്തത്തില്‍ ജീവന്‍ നഷ്ടമായി. ഹേമലത, മക്കളായ സായ് കൃഷ്ണ, സായ് ജീവ എന്നിവരാണ് മരിച്ചത്. ആകെ ഒന്‍പത് കൂട്ടികളും 17 സ്ത്രീകളും മരിച്ചു.
പരിക്കേറ്റ് 51 പേരില്‍ 12 പേരുടെ നില അതീവ ഗുരുതരമാണ്. മരിച്ചവരില്‍ ഭൂരിഭാഗവും കരൂര്‍ സ്വദേശികളാണ്. വിജയ് സംഭവത്തില്‍ പ്രതിക്കൂട്ടിലാണ്. അറസ്റ്റിനും സാധ്യതയുണ്ട്. മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നിലപാട് ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാകും.സംഭവത്തില്‍ നടന്‍ വിജയുടെ പാര്‍ട്ടിയായ ടിവികെയ്ക്കെതിരെ കേസെടുത്തു. നാല് വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. റാലിയുടെ മുഖ്യസംഘാടകനായ ടിവികെയുടെ കരൂര്‍ വെസ്റ്റ് ജില്ലാ അധ്യക്ഷന്‍ വി.പി മതിയഴകനെതിരെയാണ് കേസെടുത്തത്.
ഭാരതീയ ന്യായ സംഹിതയിലെ കൊലപാതക ശ്രമം ( 109), കൊലപാതകമായി കണക്കാക്കാത്ത കുറ്റകരമായ നരഹത്യ (110), മനുഷ്യജീവനോ അവരുടെ സുരക്ഷയോ അപകടത്തിലാക്കുന്ന പ്രവൃത്തി( 125ബി) അധികൃതര്‍ നല്‍കിയ ഉത്തരവുകള്‍ പാലിക്കാതിരിക്കല്‍ (223) എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. വിജയ്ക്കെതിരെയും കേസെടുക്കാനുള്ള നടപടികള്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നുണ്ട്. അറസ്റ്റിനും സാധ്യതയുണ്ട്. വിജയിക്കെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനമുയര്‍ന്നു. ആളുകള്‍ മരിച്ചുവീണിട്ടും എസിമുറിയിലിരിക്കാനായി വിജയ് ഓടിപ്പോയെന്ന് ദുരന്തത്തിന്റെ ഇരകളുടെ ബന്ധുക്കള്‍ വിമര്‍ശിച്ചു.
ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ചെന്നൈയിലെ വിജയിയുടെ വീടിന് സുരക്ഷ കൂട്ടിയിട്ടുണ്ട്.സംസ്ഥാനവ്യാപകമായി വിജയ് നടത്തുന്ന പ്രചരണപരിപാടിയുടെ ഭാഗമായാണ് ശനിയാഴ്ച റാലി സംഘടിപ്പിച്ചത്. റാലിക്കായി വിവിധയിടങ്ങളില്‍നിന്ന് ജനങ്ങള്‍ ഒഴുകിയെത്തുകയായിരുന്നു. തിക്കും തിരക്കുമേറിയതോടെയാണ് ദുരന്തമുണ്ടായത്. അമിതമായ ജനക്കൂട്ടവും ചൂടും കാരണം ആളുകള്‍ തളര്‍ന്നുവീഴുന്നത് ശ്രദ്ധയില്‍പ്പെട്ട വിജയ്പ്രസംഗം പാതിവഴിയില്‍ നിര്‍ത്തി. തുടര്‍ന്ന്, തന്റെ പ്രത്യേക പ്രചാരണ വാഹനത്തില്‍നിന്ന് ജനക്കൂട്ടത്തിലേക്ക് കുടിവെള്ള കുപ്പികള്‍ എറിഞ്ഞുകൊടുക്കാന്‍ തുടങ്ങി.
വെള്ളക്കുപ്പികള്‍ പിടിച്ചെടുക്കാനായി ആളുകള്‍ തള്ളിക്കൂടിയത് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചുവെന്നാണ് നിഗമനം. താരം എറിയുന്ന ബോട്ടിലുകള്‍ പിടിക്കാന്‍ ആരാധകര്‍ ആവേശത്തോടെ പാഞ്ഞടുത്തുവെന്നും റിപ്പോര്‍ട്ടുണ്ട്. മരക്കൊമ്പുകളില്‍ ഇരുന്നവര്‍ താഴേക്ക് വീണതും ഇതിനിടെ സംഭവിച്ചു. അങ്ങനെ അതിവേഗം തിക്കും തിരക്കും ദുരന്തമായി മാറി. ആംബുലന്‍സുകള്‍ക്ക് പോലും ജനക്കൂട്ടത്തെ മറികടന്ന് മുമ്പോട്ട് പോകാനായില്ല. ദുരന്ത സ്ഥലത്തിന് തൊട്ടകലെ ആശുപത്രിയുണ്ട്.അവിടേയ്ക്ക് പോലും പരിക്കേറ്റവരെ എത്തിക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടായി
. ഇടുങ്ങിയ റോഡും അപകടത്തിന്റെ വ്യാപ്തി കൂട്ടി.വിജയും സംഘവും ഉച്ചയോടെ കരൂരിലെത്തുമെന്നാണ് സംഘാടകര്‍ അറിയിച്ചിരുന്നതെങ്കിലും സ്ഥലത്തെത്തുമ്പോള്‍ രാത്രി ഏഴുമണിയായി. ഇത്രയുംനേരം കാത്തിരുന്ന ജനങ്ങള്‍ അവശരായിരുന്നു.
https://www.facebook.com/Malayalivartha

























