Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

കരൂരിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ നിര്‍ദ്ദേശം നല്‍കി ജഡ്ജി; നടനും ടിവികെ നേതാവുമായ വിജയിയെ കുടഞ്ഞ് മദ്രാസ് ഹൈക്കോടതി

28 SEPTEMBER 2025 04:59 PM IST
മലയാളി വാര്‍ത്ത

നടനും ടിവികെ നേതാവുമായ വിജയിയെ കുടഞ്ഞ് മദ്രാസ് ഹൈക്കോടതി. കരൂരിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജഡ്ജി നിര്‍ദ്ദേശം നല്‍കിയെന്ന വിവരം പുറത്ത്. കരൂര്‍ ദുരന്തത്തില്‍ കോടതി സ്വമേധയാ കേസെടുക്കുമെന്ന സൂചന പുറത്ത്. അങ്ങനെയെങ്കില്‍ ദളപതിയുടെ രാഷ്ട്രീയ ഭാവി തുലാസില്‍. ഹൈക്കോടതിയിലേക്ക് പോകാന്‍ മുട്ടുവിറച്ച് വിജയ്‌യും കൂട്ടരും. നടന്റെ അഭിഭാഷകര്‍ നെട്ടോട്ടത്തില്‍.

ഡല്‍ഹിയില്‍ നിന്നും നീലാങ്കരയിലെ വിജയ്യുടെ വീട്ടിലേക്ക് അഭിഭാഷകര്‍ എത്തിയിട്ടുണ്ട്. അതായത് കുരുക്കിലേക്കാണ് പോകുന്നതെന്ന് ബോധ്യപ്പെട്ടു അതിന് തടയിടാന്‍ വന്‍ സംഘത്തെ തന്നെ തയ്യാറാക്കിയിരിക്കുന്നു. ടിവികെയുടെ പ്രചരണ പരിപാടിയില്‍ മുന്‍പ് ആള് കൂടിയപ്പോള്‍ ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു. ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് ഉത്തരവിട്ടതാണ്. ആള്‍ക്കൂട്ടം ദുരന്തത്തിന് വഴിവെക്കും നടന്‍ ശ്രദ്ധ പുലര്‍ത്തണമെനന് കോടതി നേരിട്ട് പറഞ്ഞത്. എന്നാല്‍ കോടതി ഉത്തരവിനും പുല്ല് വില കൊടുത്ത് ആളെക്കൂട്ടി 39 പേരുടെ ജീവനെടുത്ത നടനെതിരെ പൊട്ടിത്തെറിക്കും കോടതി.

തിടുക്കപ്പെട്ട് അറസ്റ്റ് വേണ്ടെന്ന് ധാരണയിലേക്ക് സര്‍ക്കാരും പോലീസും. ദുരന്തമുണ്ടായത് നാളെ കോടതിയില്‍ ഉന്നയിക്കും. കോടതി നിര്‍ദ്ദേശം വരെ കാത്തിരിക്കാനും ധാരണ. വിജയ്ക്ക് അനുകൂലമായ വികാരം ഉണ്ടാക്കേണ്ടന്നാണ് തീരുമാനം. പര്യാടനം നിര്‍ത്തിവെച്ചു. കോടതി കടുത്ത പരാമര്‍ശം നടത്തുമെന്ന് ആശങ്ക. ടിവികെ മദ്രാസ് ഹൈക്കോടതിയിലേക്ക്. കോടതിയില്‍ സതന്ത്ര അന്വേഷണം ആവശ്യപ്പെടും. ടിവികെ നേതാക്കള്‍ ഓണ്‍ലൈന്‍ യോഗം ചേര്‍ന്നു.

നിയമോപദേശം തേടാനും യോഗത്തില്‍ തീരുമാനം. പോലീസ് അനുവദിച്ചാല്‍ കരൂരിലേക്ക് പോകാന്‍ അനുമതി തേടി വിജയ്. മറ്റൊരു വിമര്‍ശനം നടന് നേരെ ഉയരുന്നത് സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചതിന് ശേഷമാണ് വിജയ് 20 ലക്ഷം പ്രഖ്യാപിച്ചത്. മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം. സര്‍ക്കാര്‍ സഹായം പ്രഖ്യാപിക്കുന്നത് വരെ വിജയ് കാത്തിരികുകയായിരുന്നു. സര്‍ക്കാരിനേക്കാള്‍ കൂടുതല്‍ തുക പ്രഖ്യാപിക്കാന്‍. ഇത്രയും മരണം നടന്നതും വെച്ച് രാഷ്ട്രീയം കളിക്കുകയാണ് അയാളെന്നും വലിയ രോഷം ആളുന്നു.

തമിഴ്‌നാടിന്റെ രക്ഷകന്‍ എന്ന ടാഗ് ലൈനാണ് തെരഞ്ഞെടുപ്പില്‍ വിജയ് ആരാധകര്‍ ഉയര്‍ത്തിയത്. എന്നാല്‍ അത് കൊലയാളിയെന്ന് ഇപ്പോള്‍ തിരുത്തി വലിയ പ്രതിഷേധം ദളപതിക്കെതിരെ ഉയരുന്നു. പ്രധാന വിമര്‍ശനം ദുരന്തം ഉണ്ടായതിന് പിന്നാലെ സ്ഥലത്ത് നിന്ന് വിജയ് രക്ഷപ്പെട്ടതോടെയാണ്. വിജയ് വേദി വിട്ട് ഓടുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. മരണപ്പെട്ടവരുടെ കുടുംബത്തിന് വിജയ് ധനസഹായം പ്രഖ്യാപിച്ചതിന് പിന്നാലെ ചില സ്ത്രീകള്‍ നെഞ്ചുപൊട്ടി അലമുറയിട്ട് കരഞ്ഞുകൊണ്ട് മാധ്യമങ്ങളോട് പ്രതികരിച്ചത്.

ആര്‍ക്കുവേണം അവന്റെ പിച്ചക്കാശ്. ഇത്രപേരുടെ ജീവന്‍ പോയി അവനാലെ എന്ന സെയ്യ മുടിയും. അടുത്ത ഉരിലേക്ക് എന്ത് മുഖം വെച്ച് അവന്‍ പ്രചരണത്തിന് പോകും. ഇനി അവന്‍ പ്രചരണത്തിന് പോയാല്‍ അവനെ ഞങ്ങള്‍ ചെരുപ്പ് ഊരി അടിക്കും. ഇവിടെ ദുരന്തം ഉണ്ടായപ്പോള്‍ അവന്‍ അവിടുന്ന് പോയി എസി റൂമില്‍ അല്ലെ കിടന്നത്. ഞങ്ങളിവിടെ തെരുവില്‍ കിടക്കുകയാണ്. രാഷ്ട്രീയം ചെയ്‌തോ പക്ഷെ അതിന് ഇതുപോലെ കൂട്ടത്തെ കൂട്ടി മറ്റവരുടെ മുന്നില്‍ മാസ് കാണിച്ച് ആള്‍ക്കാരെ കൊലയ്ക്ക് കൊടുക്കരുത്. അതുപോലത്തെ അരസിയല്‍ ഇവിടെ വേണ്ട. എന്നാണ് ജനം പൊട്ടിത്തെറിക്കുന്നത്. കളം മുഴുവന്‍ ദളപതിക്ക് എതിരായിരിക്കുകയാണ്.

കരൂര്‍ ദുരന്തത്തിനു പിന്നാലെ തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്‌യുടെ അറസ്റ്റാവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം ശക്തം. കരൂരിലെ ടിവികെയുടെ റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് 38 പേര്‍ മരിച്ച ദുരന്തമുണ്ടായതിനു പിന്നാലെ ഒന്നും മിണ്ടാതെ വിജയ് ചെന്നൈയ്ക്ക് മടങ്ങുകയായിരുന്നു. ട്രിച്ചി വിമാനത്താവളത്തില്‍ കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരോടും അദ്ദേഹം പ്രതികരിച്ചില്ല. ഇതിനു പിന്നാലെ വിജയ്‌യെ അറസ്റ്റ് ചെയ്യണമെന്ന് രാഷ്ട്രീയ പാര്‍ട്ടികളും സമൂഹമാധ്യമങ്ങളിലും ആവശ്യം ശക്തമാകുകയായിരുന്നു.

വിജയ് ഉച്ചയ്ക്ക് 12 മണിയ്ക്ക് എത്തുമെന്ന് പറഞ്ഞിട്ടും അദ്ദേഹം വൈകിയതാണ് ഈ ദുരന്തത്തിനു കാരണമെന്നാണ് ഒരാള്‍ എക്‌സില്‍ കുറിച്ചത്. പൊലീസേ, വിഡ്ഢിത്തം നിര്‍ത്തൂ, വിജയ്‌യെ അറസ്റ്റ് ചെയ്യൂ എന്നാണ് മറ്റൊരാള്‍ കുറിച്ചത്. 10,000 പേര്‍ മാത്രമാണ് റാലിക്കെത്തുക എന്നാണ് ടിവികെയുടെ സംഘാടകര്‍ പറഞ്ഞതെന്നും എന്നാല്‍ ഒരു ലക്ഷത്തോളം പേരാണ് ഇവിടെയെത്തിയതെന്നും ഡിഎംകെ വക്താവ് സേലം ധരണീധരന്‍ ആരോപിച്ചു. സിനിമയും ജീവിതവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കണമെന്നും ഓരോ ജീവനും നഷ്ടപ്പെട്ടതിനു കാരണക്കാരന്‍ വിജയ് ആണെന്നും അദ്ദേഹം ആരോപിച്ചു. 'എന്തിനാണ് ഒരു നടനെ കാണാന്‍ ആളുകള്‍ അഞ്ചും ആറും മണിക്കൂര്‍ കാത്തിരിക്കുന്നത്. നാമക്കലില്‍ രാവിലെ 8.45ന് യോഗം നടക്കുമെന്നാണ് പറഞ്ഞത്. എന്നാല്‍ ഈ മാന്യന്‍ 8.45നുള്ള വിമാനത്തിലാണ് പുറപ്പെട്ടതു തന്നെ.

നാമക്കലില്‍ 4 മണിക്കൂര്‍ വൈകിയാണെത്തിയത്. കൊടുംവെയിലത്ത് മണിക്കൂറുകളോളം അയാളുടെ വരവും കാത്തുനിന്നതിനാലാണ് ആളുകള്‍ കുഴഞ്ഞുവീണത്. ദുരന്തമുണ്ടായപ്പോള്‍ വിജയ് ഒളിച്ചോടുകയാണ് ചെയ്തത്' ധരണീധരന്‍ പറഞ്ഞു. ബെംഗളൂരുവില്‍ ആര്‍സിബിയുടെ വിജയാഘോഷത്തിനിടെ അപകടമുണ്ടായപ്പോള്‍ വിരാട് കോലിയെ അറസ്റ്റ് ചെയ്യണമെന്നു പലരും ആവശ്യപ്പെട്ടു. അതേ യുക്തിയില്‍ ചിന്തിച്ചാല്‍ ഇപ്പോള്‍ വിജയ്‌യെയും അറസ്റ്റ് ചെയ്യണം' എക്‌സില്‍ ഒരാള്‍ പറഞ്ഞു, അതേസമയം, വിജയ്‌യെ പിന്തുണച്ച് 'ഞാന്‍ വിജയ്‌ക്കൊപ്പം' എന്ന ഹാഷ്ടാഗുമായി മറ്റൊരു വിഭാഗവും പ്രചരണം തുടങ്ങിയിട്ടുണ്ട്. ഡിഎംകെയും ബിജെപിയും വിജയ്‌യെ വേട്ടയാടുകയാണെന്നാണ് ഇവരുടെ പക്ഷം.

കരൂര്‍ ദുരന്തത്തിന് പിന്നാലെ ചര്‍ച്ചയായി മദ്രാസ് ഹൈക്കോടതി കഴിഞ്ഞദിവസം സംസ്ഥാന സര്‍ക്കാരിന് നല്‍കിയ നിര്‍ദേശം. രാഷ്ട്രീയ പാര്‍ട്ടികള്‍ പൊതുയോഗങ്ങളോ മറ്റ് പരിപാടികളോ സംഘടിപ്പിക്കുമ്പോള്‍ അവരില്‍ നിന്ന് സെക്യൂരിറ്റി ഡെപ്പോസിറ്റ് ഈടാക്കുന്നതിനും, പാര്‍ട്ടി പ്രവര്‍ത്തകര്‍ പൊതു/സ്വകാര്യ സ്വത്തുക്കള്‍ക്ക് വരുത്തുന്ന നഷ്ടങ്ങള്‍ക്ക് പരിഹാരം നല്‍കാന്‍ ആ തുക വിനിയോഗിക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ രൂപീകരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് മദ്രാസ് ഹൈക്കോടതി വ്യാഴാഴ്ച പരാമര്‍ശിച്ചിരുന്നു. വിജയുടെ തമിഴക വെട്രി കഴകം (ടിവികെ) തങ്ങളുടെ പ്രചാരണ പരിപാടികള്‍ക്ക് അനുമതി നല്‍കുന്നതില്‍ വിവേചനം നേരിടുന്നുവെന്ന് ആരോപിച്ച് നല്‍കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം. പൊതുയോഗങ്ങള്‍, ജാഥകള്‍ തുടങ്ങിയവ നടത്താന്‍ ഉദ്ദേശിക്കുന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മറ്റ് സംഘടനകള്‍ക്കും അസോസിയേഷനുകള്‍ക്കും ബാധകമാക്കേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റിസ് എന്‍. സതീഷ് കുമാര്‍ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ (എപിപി) ഇ. രാജ് തിലകിനോട് നിര്‍ദ്ദേശിച്ചു. മുന്‍കാലങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മേളനങ്ങള്‍ക്കിടെ പൊതു/സ്വകാര്യ സ്വത്തുക്കള്‍ക്ക് നാശനഷ്ടങ്ങളുണ്ടായ വിവിധ സംഭവങ്ങള്‍ കണക്കിലെടുത്തും ഇരകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നത് വിരളമാണെന്ന വസ്തുത പരിഗണിച്ചുമാണ് നിര്‍ദ്ദേശം.

പൊതുമുതല്‍ നശിപ്പിക്കുന്നത് തടയുന്നതിനായി 1992ല്‍ നിലവില്‍ വന്ന തമിഴ്‌നാട് പ്രോപ്പര്‍ട്ടി (നാശനഷ്ടവും നഷ്ടവും തടയല്‍) നിയമം, 1994ല്‍ സ്വകാര്യ സ്വത്തുക്കളെക്കൂടി ഉള്‍പ്പെടുത്തി ഭേദഗതി ചെയ്തിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രകടനങ്ങളും വലിയ പൊതുയോഗങ്ങളും സംഘടിപ്പിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെയോ മറ്റ് ഗ്രൂപ്പുകളെയോ കൊണ്ട് നാശനഷ്ടങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുക എന്നതാണ് ഈ നിയമത്തിന്റെയും ഭേദഗതിയുടെയും പ്രധാന ലക്ഷ്യമെന്ന് ജസ്റ്റിസ് കുമാര്‍ വ്യക്തമാക്കി. ഈ നിയമപ്രകാരം നഷ്ടപരിഹാരത്തിന് വ്യവസ്ഥകളുണ്ടെങ്കിലും, വര്‍ഷങ്ങളായി അത് ശരിയായി നടപ്പാക്കപ്പെട്ടിട്ടില്ലെന്നും, അതിനാല്‍ ഭാവിയില്‍ ഇത്തരം നഷ്ടങ്ങള്‍ ഉണ്ടാകുന്നത് തടയാന്‍ തുക മുന്‍കൂട്ടി നിക്ഷേപമായി ഈടാക്കുന്ന തരത്തില്‍ കര്‍ശന വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തണമെന്നും കോടതി അഭിപ്രായപ്പെട്ടു.

ടിവികെയുടെ പരിപാടികള്‍ക്ക് മാത്രം പോലീസ് കടുത്ത വ്യവസ്ഥകള്‍ അടിച്ചേല്‍പ്പിക്കുന്നുവെന്ന് പാര്‍ട്ടിക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വി. രാഘവാചാരി വാദിച്ചു. സെപ്റ്റംബര്‍ 13ന് വിജയ് നയിച്ച പ്രചാരണ പരിപാടിക്ക് തൃച്ചി പോലീസ് 23 വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തി. ഗര്‍ഭിണികള്‍, പ്രായമായവര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കരുത് പോലുള്ള വ്യവസ്ഥകള്‍ ഇതില്‍ ഉള്‍പ്പെടുന്നുവെന്നും, തങ്ങളുടെ പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ആളുകളെ എങ്ങനെ തടയാനാകുമെന്നും അദ്ദേഹം ചോദിച്ചു.
തിരുച്ചിറപ്പള്ളിയില്‍ സെപ്റ്റംബര്‍ 13ന് സമാധാനപരമായ പ്രചാരണം നടത്താന്‍ അനുമതി തേടി പാര്‍ട്ടി ജനറല്‍ സെക്രട്ടറി എന്‍. ആനന്ദ് സെപ്റ്റംബര്‍ ആറിന് പോലീസ് കമ്മീഷണര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. തിരുച്ചിറപ്പള്ളിയില്‍ വലിയ ജനപങ്കാളിത്തത്തോടെ നടന്ന പരിപാടി പോലീസ് ഏര്‍പ്പെടുത്തിയ വ്യവസ്ഥകള്‍ കര്‍ശനമായി പാലിച്ച് സമാധാനപരമായി പൂര്‍ത്തിയാക്കി. മറ്റ് പാര്‍ട്ടികളോട് ഉദാരമായ സമീപനം സ്വീകരിക്കുന്ന പോലീസ്, ടിവികെയോട് മാത്രം വിവേചനപരവും കഠിനവുമായ വ്യവസ്ഥകള്‍ അടിച്ചേല്‍പ്പിക്കുന്നത് തുടരുകയാണെന്നും അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

കരൂര്‍ ദുരന്തത്തിന് പിന്നാലെ തിരുച്ചിറപ്പള്ളിയില്‍ നടന്ന ടിവികെ റാലിയും മദ്രാസ് ഹൈക്കോടതി നടത്തിയ നിരീക്ഷണവും ചര്‍ച്ചയായിട്ടുണ്ട്. തമിഴക വെട്രി കഴകം നേതാവ് വിജയ് നടത്തുന്ന സംസ്ഥാന പര്യടനം സമാധാനപരമാകാനായി പോലീസും പാര്‍ട്ടി സ്വമേധയായും മുന്നോട്ടുവെച്ച നിയന്ത്രണളൊക്കെ വിഫലമായതാണ് ശനിയാഴ്ച വന്‍ദുരന്തമുണ്ടായതിന് പിന്നിലെന്നാണ് വിമര്‍ശനം.

ഒരു സിനിമാ താരമെന്ന നിലയില്‍ വിജയ്‌യെ കാണാന്‍ ധാരാളം പേര്‍ എത്തുമെന്നും ഇത്തരം ആള്‍ക്കൂട്ടം അപകടമുണ്ടാക്കുമെന്നും ബോധ്യമുള്ളതുകൊണ്ടുതന്നെയാണ് സര്‍ക്കാര്‍ പോലീസിനോട് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയിരുന്നത്. അതുകൊണ്ടുതന്നെ വിജയ് റോഡ് ഷോ നടത്തുന്നതിന് അനുമതി നിഷേധിച്ചു. പകരം പ്രത്യേകം ഒരുക്കിയ ബസിലായിരുന്നു വിജയ് ജനങ്ങള്‍ക്കിടയിലേക്ക് എത്തിയത്. ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍, ഭിന്നശേഷിക്കാര്‍ എന്നിവരെ കൊണ്ടുവരുന്നത് ഒഴിവാക്കാന്‍ പ്രത്യേക നിരദേശമുണ്ടായിരുന്നു. എന്നാല്‍, ശനിയാഴ്ച മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെടുന്നെന്നത് നിയന്ത്രണങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നതിനു തെളിവാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (11 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (11 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (13 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (13 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (15 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (16 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (16 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (16 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (16 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (16 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (16 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (17 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (17 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (18 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (18 hours ago)

Malayali Vartha Recommends