Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

ലോകരാജ്യങ്ങൾക്ക് ഭാരതത്തിന്റെ താക്കീത്... ‘ഒരിക്കൽ തിരിഞ്ഞുകടിക്കും, അപ്പോഴേ നിങ്ങൾ അറിയൂ,’.. ഐക്യ രാഷ്‌ട്ര സംഘനയുടെ പൊതുസഭയിൽ വിദേശകാര്യമന്ത്രി എസ്. ജയശങ്കൾ..

28 SEPTEMBER 2025 06:11 PM IST
മലയാളി വാര്‍ത്ത

ഐക്യ രാഷ്‌ട്ര സംഘനയുടെ പൊതുസഭയിൽ വീണ്ടും തകർപ്പൻ പ്രസംഗവുമായി ഇന്ത്യ . ഭീകരതയേയും ഉറവിമായ പാകിസ്ഥാനെയും പിന്തുണയ്‌ക്കുന്ന ലോകരാജ്യങ്ങൾക്ക് ഭാരതത്തിന്റെ താക്കീത്. ‘ഒരിക്കൽ തിരിഞ്ഞുകടിക്കും, അപ്പോഴേ നിങ്ങൾ അറിയൂ,’ ഐക്യ രാഷ്‌ട്ര സംഘനയുടെ പൊതുസഭയിൽ വിദേശകാര്യമന്ത്രി എസ്. ജയശങ്കൾ താക്കീതു നൽകി. പാകിസ്ഥാനെ പൂർണമായും ലോകത്തിനുമുന്നിൽ തുറന്നുകാട്ടുന്ന പ്രസംഗത്തിൽ ഭാരതത്തിന്റെ രാജ്യതന്ത്രവും നയവും നിലപാടുകളും ജയശങ്കർ പ്രഖ്യാപിച്ചു.

ലോകമെമ്പാടുമുള്ള പ്രധാന ഭീകരാക്രമണങ്ങൾ പതിറ്റാണ്ടുകളായി പാകിസ്ഥാനിൽ നിന്നാണ് നടക്കുന്നത്. പഹൽഗാം ആക്രമണത്തിന് ശേഷം പാകിസ്ഥാനെ ചില രാജ്യങ്ങൾ അനുകൂലിക്കുന്നുണ്ട്. ഭീകരതയെ പിന്തുണയ്‌ക്കുന്ന രാജ്യങ്ങളോട് സഹകരിക്കുന്നവർ അത് അവരെ തിരിഞ്ഞുകൊത്തുമെന്ന് ഒരിക്കൽ കണ്ടെത്തും, ജയശങ്കർ പറഞ്ഞു.വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ പ്രസംഗത്തിൽനിന്ന്:– സഭയ്‌ക്ക് ഭാരത ജനതയുടെ നമസ്‌കാരം. ഈ അതുല്യമായ സംഘടന സ്ഥാപിതമായതിന് എട്ട് പതിറ്റാണ്ടായി. യുദ്ധം തടയാൻ മാത്രമല്ല, സമാധാനം കെട്ടിപ്പടുക്കാനും യുഎൻ ചാർട്ടർ നമ്മോട് ആഹ്വാനം ചെയ്യുന്നു.

 

അവകാശങ്ങൾ സംരക്ഷിക്കാൻ മാത്രമല്ല, ഓരോ മനുഷ്യന്റെയും അന്തസ്സ് ഉയർത്തിപ്പിടിക്കാനും.– സ്വാതന്ത്ര്യ ലബ്ധിക്കുശേഷം ഭാരതം ഈ വെല്ലുവിളി നേരിട്ടിട്ടുണ്ട്, ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രമായ ഒരു അയൽക്കാരൻ ഉണ്ട്. പതിറ്റാണ്ടുകളായി, പ്രധാന അന്താരാഷ്‌ട്ര ഭീകരാക്രമണങ്ങൾ ആ ഒരു രാജ്യത്തിൽ നിന്നാണ്. ഭീകര കേന്ദ്രങ്ങൾ അവിടെ വ്യവസായം പോലെ പ്രവർത്തിക്കുന്നു, ഭീകരരെ പരസ്യമായി മഹത്വവൽക്കരിക്കുന്നു, ഭീകരതയ്‌ക്ക് ധനസഹായം ചെയ്യുന്നു; ഇവ തടയണം.– ഐക്യരാഷ്‌ട്രസഭ പ്രഖ്യാപിച്ച ഭീകരവാദികളുടെ പട്ടികയിൽ ആ രാജ്യത്തെ പൗരന്മാരാണ് അധികവും. അതിർത്തി കടന്നുള്ള ക്രൂര ഭീകരതയുടെ ഏറ്റവും പുതിയ ഉദാഹരണം

 

ഈ വർഷം ഏപ്രിലിൽ പഹൽഗാമിൽ നിരപരാധികളായ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ സംഭവമായിരുന്നു. ഭീകരതയ്‌ക്കെതിരെ ജനങ്ങളെ സംരക്ഷിക്കാനുള്ള അവകാശം ഭാരതം വിനിയോഗിക്കുകയും അതിന്റെ ആസൂത്രകരെയും കുറ്റവാളികളെയും നീതിയുടെ മുന്നിൽ കൊണ്ടുവരികയും ചെയ്തു.– നമ്മുടെ അവകാശങ്ങൾ സ്ഥാപിക്കുന്നതിനൊപ്പം, ഭീഷണികളെയും നാം ശക്തമായി നേരിടണം. ഭീകരവാദത്തെ ചെറുക്കുക എന്നത് ഒരു പ്രത്യേക മുൻഗണനയാണ്, കാരണം അത് മതഭ്രാന്ത്, അക്രമം, അസഹിഷ്ണുത, ഭയം എന്നിവ ഒന്നിച്ചതാണ്.–

ഭീകരവാദം ഒരു പൊതുവായ ഭീഷണിയായതിനാൽ, കൂടുതൽ ആഴത്തിലുള്ള അന്താരാഷ്‌ട്ര സഹകരണം അത്യാവശ്യമാണ്.ഭീകരതയെ ഒരു രാഷ്‌ട്രനയമായി ചില രാഷ്‌ട്രങ്ങൾ പരസ്യമായി പ്രഖ്യാപിക്കുമ്പോൾ, ഭീകര കേന്ദ്രങ്ങൾ വ്യാവസായിക തലത്തിൽ പ്രവർത്തിക്കുമ്പോൾ, ഭീകരരെ പരസ്യമായി മഹത്വവൽക്കരിക്കുമ്പോൾ, അത്തരം നടപടികളെ അസന്ദിഗ്ധമായി അപലപിക്കണം. – പ്രമുഖ തീവ്രവാദികൾക്ക് മാന്യത നൽകുമ്പോഴുംഅവരുടെ ഭീകര പ്രവർത്തനങ്ങൾക്ക് ധനസഹായം ചെയ്യുമ്പോഴും അത് തടയണം.

 

മുഴുവൻ ഭീകര ആവാസവ്യവസ്ഥയിലും നിരന്തരമായ സമ്മർദ്ദം ചെലുത്തണം.– ഭീകരതയെ പിന്തുണയ്‌ക്കുന്ന രാജ്യങ്ങളോട് സഹകരിച്ച് ക്ഷമിക്കുന്നവർക്ക് അത് അവരെത്തന്നെ തിരിഞ്ഞുകൊത്താൻ വരുന്നതായി ഒരിക്കൽ മനസ്സിലാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (11 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (11 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (13 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (13 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (15 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (16 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (16 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (16 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (16 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (16 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (16 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (17 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (17 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (18 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (18 hours ago)

Malayali Vartha Recommends