ചിക്കന്‍ കറി വേണമെന്ന് പറഞ്ഞ മക്കളെ ചപ്പാത്തിക്കോലിന് പൊതിരെ തല്ലി അമ്മ...അമ്മ ചപ്പാത്തിക്കോൽ കൊണ്ടടിച്ചതിനെ തുടർന്നു മരിച്ചു..അതിദാരുണമായ മരണം സംഭവിച്ചു..

അതിക്രൂരമായി മകനെ തല്ലിക്കൊന്ന് 'അമ്മ . ചിക്കന്‍ കറി വേണമെന്ന് പറഞ്ഞ മക്കളെ ചപ്പാത്തിക്കോലിന് പൊതിരെ തല്ലി അമ്മ.ചിക്കൻ കറിക്കായി വാശിപിടിച്ച 7 വയസ്സുകാരൻ അമ്മ ചപ്പാത്തിക്കോൽ കൊണ്ടടിച്ചതിനെ തുടർന്നു മരിച്ചു. ഞായറാഴ്ച പാൽഘറിലെ ധൻസാർ ഗ്രാമത്തിലാണു സംഭവം. അവശനിലയിലായിട്ടും കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ വീട്ടുകാർ തയാറായില്ലെന്നു സമീപവാസികൾ ആരോപിച്ചു.
വൈകുന്നേരം അമ്മ ഭക്ഷണമുണ്ടാക്കിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ചപ്പാത്തിക്കൊപ്പം തനിക്ക് ചിക്കന്‍ കറി കഴിക്കാന്‍ കൊതിയാകുന്നുവെന്നും ചിക്കന്‍ വേണമെന്നും ചിന്‍മയ്, അമ്മ പല്ലവിയോട് പറഞ്ഞത്. ദേഷ്യം വന്ന പല്ലവി ചപ്പാത്തി പരത്തിക്കൊണ്ടിരുന്ന കോലെടുത്ത് മകനെ പൊതിരെ തല്ലി. ഇത് കണ്ട് ഓടിയെത്തിയ പത്തുവയസുകാരി മകളെയും തല്ലി. മകള്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. അടിയേറ്റ മൂത്ത കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു.
മഞ്ഞപ്പിത്തം ബാധിച്ചു മകൻ മരിച്ചെന്നാണു യുവതി അയൽവാസികളോടു പറഞ്ഞത്. സംഭവമറിഞ്ഞ അയൽക്കാരൻ സ്ഥലത്തെത്തിയപ്പോൾ ഒരു ഷീറ്റ് കൊണ്ട് മൂടിയ നിലയിൽ മൃതദേഹം നിലത്ത് കിടക്കുന്നതാണ് കണ്ടത്. തുടർന്നു, സംസ്കാരച്ചടങ്ങുകൾക്കായി ഒരുക്കങ്ങൾ നടത്തവേ ഷീറ്റിൽ പൊതിഞ്ഞ മൃതദേഹം അയൽക്കാർ പരിശോധിച്ചപ്പോഴാണു മുറിപ്പാടുകൾ ശ്രദ്ധയിൽപെട്ടത്. അതോടെ, പൊലീസിനെ വിവരം അറിയിച്ചു.
ചോദ്യംചെയ്യലിൽ അമ്മ കുറ്റം സമ്മതിച്ചെങ്കിലും മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കുകയാണെന്നു പൊലീസ് പറഞ്ഞു.
കുട്ടിയുടെ തലയിലും മുഖത്തും നെഞ്ചിലും മുറിവുകളുണ്ട്.പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിവന്ന അയല്‍ക്കാരാണ് പൊലീസില്‍ വിവരമറിയിച്ചതും കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചതും.
https://www.facebook.com/Malayalivartha























