എയിംസില്‍ നിന്ന് രക്തവും പ്ലാസ്മയും കാണാതാകുന്നു

എയിംസിന്റെ രക്തബാങ്കില്‍ നിന്ന് രക്തവും പ്ലാസ്മയും മോഷ്ടിക്കപ്പെടുന്നതായി പൊലീസ്. എയിംസ് രക്തബാങ്ക് ഇന്‍ ചാര്‍ജ് ഡോ. ഗ്യാനേന്ദ്ര പ്രസാദ് ബാഗ് സെവാനിയ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഔട്ട്‌സോഴ്‌സ് ജീവനക്കാരനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഏറെക്കാലമായി രക്തബാങ്കില്‍ നിന്ന് രക്തവും പ്ലാസ്മ യൂണിറ്റുകളും അപ്രത്യക്ഷമാകുന്നുണ്ടെന്ന് അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ രജനീഷ് കശ്യപ് കൗള്‍ പറഞ്ഞു.
പ്രതിയായ ഔട്ട്‌സോഴ്‌സ് ജീവനക്കാരനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി ആശുപത്രി പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് ദിവസം മുമ്പ് കുറച്ച് യൂണിറ്റ് പ്ലാസ്മ മോഷ്ടിച്ച് ഇയാള്‍ അജ്ഞാത വ്യക്തിക്ക് കൈമാറുന്നത് സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സംശയത്തെത്തുടര്‍ന്ന് എയിംസ് അധികൃതര്‍ രക്തബാങ്കിനുള്ളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിരുന്നു.
https://www.facebook.com/Malayalivartha


























