ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്നുണ്ടാകും....

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്നുണ്ടാകും. വൈകീട്ട് നാല് മണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. ഈ വാർത്താ സമ്മേളനത്തിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വ്യക്തമാകുന്നത്.
വോട്ടർപ്പട്ടിക പരിഷ്കരണ വിവാദത്തിന് പിന്നാലെ നടക്കുന്ന തെരഞ്ഞെടുപ്പിനെ ഏവരും അതീവ പ്രാധാന്യത്തോടെയാണ് കാണുന്നത്. ഈ മാസം 28 ന് അവസാനിക്കുന്ന വടക്കേന്ത്യയിലെ ഛാത്ത് പൂജക്ക് പിന്നാലെ തെരഞ്ഞെടുപ്പ് നടത്താനാണ് സാധ്യത.
ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്തി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെ മടങ്ങിയെത്തിയിട്ടുണ്ടായിരുന്നു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് ഡൽഹിയിൽ ബിഹാറിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തിയത്.
"
https://www.facebook.com/Malayalivartha


























