ലൈംഗിക പീഡന കേസില്‍ നടന്‍ ഹേമന്ത് കുമാര്‍ അറസ്റ്റില്‍

ടെലിവിഷന്‍ താരത്തിന് സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് നടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ കന്നഡ നടനും നിര്‍മ്മാതാവുമായ ഹേമന്ത് കുമാര്‍ അറസ്റ്റില്‍. നടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ലൈംഗിക പീഡനം, വഞ്ചന, ഭീഷണിപ്പെടുത്തല്‍ എന്നിവ ചുമത്തി രാജാജിനഗര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. 2023ല്‍ മുംബയില്‍ നടന്ന ഒരു പ്രമോഷന്‍ പരിപാടിക്കിടെ ഹേമന്ത് തനിക്ക് മദ്യം കലര്‍ത്തി നല്‍കി വീഡിയോ ചിത്രീകരിച്ചുവെന്നും, പിന്നീട് ഈ വീഡിയോ ഉപയോഗിച്ച് ബ്ലാക്ക് മെയില്‍ ചെയ്‌തെന്നും പരാതിയില്‍ പറയുന്നു. 2022ല്‍ ഹേമന്ത് നടിയെ സമീപിച്ച് '3' എന്ന സിനിമയില്‍ നായികാ വേഷം വാഗ്ദാനം ചെയ്‌തെന്നാണ് പരാതിയില്‍ പറയുന്നത്. രണ്ട് ലക്ഷം രൂപ പ്രതിഫലം വാഗ്ദാനം ചെയ്ത് ഒരു കരാര്‍ ഒപ്പിട്ടെന്നും അതില്‍ 60,000 രൂപ മുന്‍കൂറായി നല്‍കിയെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.
പിന്നീട്, ഹേമന്ത് സിനിമയുടെ ഷൂട്ട് വൈകിപ്പിച്ചു. അര്‍ദ്ധ നഗ്‌നമായ വസ്ത്രങ്ങള്‍ ധരിക്കാന്‍ ആവശ്യപ്പെട്ടു. അശ്ലീല രംഗങ്ങള്‍ അവതരിപ്പിക്കാന്‍ നിര്‍ബന്ധിച്ച് തന്നെ ഉപദ്രവിക്കാന്‍ തുടങ്ങിയെന്നും പരാതിക്കാരി ആരോപിച്ചു. ചിത്രീകരണത്തിനിടെ നടന്‍ തന്നോട് മോശമായി പെരുമാറിയെന്നും അനുസരിക്കാന്‍ വിസമ്മതിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും അവര്‍ പറഞ്ഞു. പിന്നീട് ഫിലിം ചേംബര്‍ വഴിയുള്ള മധ്യസ്ഥതയിലൂടെയാണ് നടിയുടെ സീന്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഇതിനുശേഷവും ഹേമന്ത് നടിയെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും ആരോപിക്കപ്പെടുന്നു.
മുംബയില്‍ നടന്ന ഒരു പ്രമോഷന്‍ പരിപാടിക്കിടെ ഹേമന്ത് തനിക്ക് മദ്യം കലര്‍ത്തി നല്‍കി വീഡിയോ ചിത്രീകരിച്ചുവെന്നും, പിന്നീട് ഈ വീഡിയോ ഉപയോഗിച്ച് ബ്ലാക്ക് മെയില്‍ ചെയ്‌തെന്നും പരാതിയില്‍ പറയുന്നു. ഇതിന് വഴങ്ങാതെ വന്നതോടെ ഗുണ്ടകളെ വിട്ട് ഭീഷണിപ്പെടുത്തിയെന്നും നടി ആരോപിക്കുന്നു. സെന്‍സര്‍ ബോര്‍ഡിന്റെ അനുമതിയില്ലാതെ എഡിറ്റ് ചെയ്തതും സെന്‍സര്‍ ചെയ്യാത്തതുമായ വീഡിയോ ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു, നടിയുടെ സ്വകാര്യ വിവരങ്ങള്‍ പങ്കുവെച്ചു, പരസ്യമായി അപകീര്‍ത്തിപ്പെടുത്തി എന്നീ കുറ്റങ്ങളും നടനെതിരെ ചുമത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























