മകനെതിരായ ഇഡി സമന്‍സ്; മുഖ്യമന്ത്രിയുടെ ദുസ്വാധീനം ഉപയോഗിച്ച് ഒതുക്കി; ആഞ്ഞടിച്ച് കെപിസിസി പ്രസിസന്റ് സണ്ണി ജോസഫ് എംഎല്‍എ

മകനെതിരായ ഇഡി സമന്‍സ് മുഖ്യമന്ത്രിയുടെ ദുസ്വാധീനം ഉപയോഗിച്ച് ഒതുക്കിയെന്ന് കെപിസിസി പ്രസിസന്റ് സണ്ണി ജോസഫ് എംഎല്‍എ. ഇനിയങ്ങനെയല്ലെന്ന് അത് തെളിയിക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു.
മുഖ്യമന്ത്രിയും കേന്ദ്രസര്‍ക്കാരും ചേര്‍ന്ന രാഷ്ട്രീയ ഒത്തുതീര്‍പ്പിന്റെ ഭാഗമായാണത് ഒതുക്കിയത്. അതെന്തിനായിരുന്നുവെന്ന് ജനങ്ങള്‍ക്ക് അറിയണം. ഈ വിഷയത്തില്‍ വ്യക്തമായ മറുപടി നല്‍കാതെ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ഉരുണ്ടുകളിക്കുകയായിരുന്നു. വെറുതെ എല്ലാവര്‍ക്കും അങ്ങനെ ഇഡി നോട്ടീസ് അയക്കുമോ?
മുഖ്യമന്ത്രിയുടെ മകനെതിരെ ശക്തമായ ഒരു കേസ് ഇഡിയുടെ ശ്രദ്ധയില്‍പ്പെട്ടത് കൊണ്ടാണ് ബാങ്ക് അക്കൗണ്ട്, സ്വത്ത് വിവരങ്ങള്‍ എന്നിവ തേടി മുഖ്യമന്ത്രിയുടെ ഔദ്യോഗിക മേല്‍വിലാസത്തില്‍ അവര്‍ നോട്ടീസ് അയച്ചത്.
ആദ്യ സമന്‍സ് കൈപ്പറ്റിയിട്ടില്ലെങ്കില്‍ ഒരിക്കല്‍ക്കൂടി അയക്കുകയും അതിന് ശേഷവും കൈപ്പറ്റിയില്ലെങ്കില്‍ വാറാണ്ട് ,അറസ്റ്റ് തുടങ്ങിയവയാണ് നടപടിക്രമം. എന്നാല്‍ ഇതില്‍ എന്തു നടപടിയെടുത്തെന്ന് അറിയാന്‍ പൗരന്‍മാര്‍ക്ക് അവകാശമുണ്ട്. അത് ഇഡിയും മുഖ്യമന്ത്രിയും വ്യക്തമാക്കണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha