Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

റെയില്‍വേ പ്‌ളാറ്റ്‌ഫോമില്‍ യുവതിയുടെ പ്രസവമെടുത്ത് യാത്രക്കാരന്‍

16 OCTOBER 2025 09:33 PM IST
മലയാളി വാര്‍ത്ത

മുംബയിലെ റാം മന്ദിര്‍ റെയില്‍വേ പ്‌ളാറ്റ്‌ഫോമില്‍ യുവതിയുടെ പ്രസവമെടുത്ത് ട്രെയിന്‍ യാത്രക്കാരനായ യുവാവ്. ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന മന്‍ജീത് ദില്ലന്‍ എന്നയാള്‍ സമൂഹമാദ്ധ്യത്തില്‍ പോസ്റ്റ് പങ്കുവച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. വികാസ് ബെന്‍ഡ്രെ എന്ന യുവാവാണ് ധീരകൃത്യത്തിന് കയ്യടി നേടുന്നത്.

പോസ്റ്റിന്റെ പൂര്‍ണരൂപം:

ഈ മനുഷ്യന്‍ ശരിക്കും ഒരു ധീരനാണ്, വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ കഴിയില്ല. രാം മന്ദിര്‍ സ്‌റ്റേഷനില്‍ പുലര്‍ച്ചെ ഒരു മണിയോടെ ഈ യുവാവ് ചെയിന്‍ വലിച്ച് ട്രെയിന്‍ നിര്‍ത്തിയതാണ് എല്ലാത്തിനും തുടക്കം. ഇത് പറയുമ്പോള്‍ എനിക്ക് ഇപ്പോഴും മരവിപ്പ് തോന്നുന്നു. ആ യുവതിയുടെ കുഞ്ഞ് പകുതി പുറത്തായിരുന്നു, പകുതി അകത്തും പകുതി പുറത്തും. ആ നിമിഷം, ദൈവം ഈ സഹോദരനെ അവിടെ അയച്ചതിന് ഒരു കാരണമുണ്ടായിരുന്നു എന്നെനിക്ക് തോന്നുന്നു.

ഞങ്ങള്‍ എല്ലാവരും ചെയ്യാവുന്ന കാര്യങ്ങളെല്ലാം ചെയ്തു. നിരവധി ഡോക്ടര്‍മാരെ വിളിച്ചു. എന്നാല്‍ ആംബുലന്‍സ് എത്താന്‍ വൈകുമെന്നായിരുന്നു അവര്‍ അറിയിച്ചത്. ഒടുവില്‍, ഒരു വനിതാ ഡോക്ടര്‍ വീഡിയോ കോളിലൂടെ യുവാവിന് നിര്‍ദേശങ്ങള്‍ നല്‍കുകയായിരുന്നു. അദ്ദേഹം കൃത്യമായി നിര്‍ദേശങ്ങള്‍ പിന്തുടര്‍ന്നു. ആ നിമിഷത്തില്‍ അദ്ദേഹം കാട്ടിയ ധൈര്യം വാക്കുകള്‍ക്കതീതമാണ്.

നേരത്തെ, യുവതിയുടെ കുടുംബം അവരെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. എന്നാല്‍ പ്രസവം അവിടെ നടത്താന്‍ കഴിയില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്. അതിനാല്‍ അവര്‍ക്ക് അവരെ ട്രെയിനില്‍ തിരികെ കൊണ്ടുവരേണ്ടി വരികയായിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ അമ്മയെ സഹായിക്കാന്‍ ഒരു ആശുപത്രി വിസമ്മതിച്ചത് ശരിക്കും ലജ്ജാകരമാണ്.

ആ രാത്രിയില്‍, രണ്ട് ജീവന്‍ രക്ഷിക്കാന്‍ ആ യുവാവ് കാരണമായി. പലരും നോക്കി നില്‍ക്കുകയും നടന്നു പോകുകയുമാണ് ചെയ്തത്. ആരെയെങ്കിലും സഹായിക്കാന്‍ നിങ്ങള്‍ക്ക് എപ്പോഴെങ്കിലും അവസരം ലഭിക്കുകയാണെങ്കില്‍, അത് ദൈവത്തില്‍ നിന്നുള്ള ഒരു അടയാളമായി കണക്കാക്കി ചെയ്യുക സുഹൃത്തുക്കളേ. ആ യുവാവ് അമ്മയുടെയും കുഞ്ഞിന്റെയും ജീവന്‍ രക്ഷിച്ചു. പിന്നീട് ഞങ്ങള്‍ ഒരുമിച്ച് അവരെ സുരക്ഷിതമായി ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. എനിക്ക് ഇപ്പോള്‍ എന്താണ് തോന്നുന്നതെന്ന് വാക്കുകളില്‍ പ്രകടിപ്പിക്കാന്‍ സാധിക്കില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (3 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (3 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (5 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (5 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (7 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (7 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (7 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (8 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (8 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (8 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (8 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (9 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (9 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (10 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (10 hours ago)

Malayali Vartha Recommends