Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

ലോറി ഡ്രൈവര്‍മാര്‍ക്ക് ലൈന്‍ ട്രാഫിക് പരിശീലന ക്ലാസുമായി എംവിഡി

19 OCTOBER 2025 08:23 PM IST
മലയാളി വാര്‍ത്ത

ദേശീയപാതാനിര്‍മാണം പൂര്‍ത്തിയാകുന്നതിനു മുന്നോടിയായി ലോറി ഡ്രൈവര്‍മാര്‍ക്ക് ലൈന്‍ ട്രാഫിക്കില്‍ പരിശീലനം നല്‍കാന്‍ മോട്ടോര്‍ വാഹനവകുപ്പ് ഒരുങ്ങുന്നു. വകുപ്പിന്റെ ഡ്രൈവര്‍ പരിശീലനകേന്ദ്രങ്ങളില്‍ ലോറി ഡ്രൈവര്‍മാര്‍ക്കായി പ്രത്യേക പരിശീലന ക്ലാസ് സംഘടിപ്പിക്കും. കണ്ടെയ്‌നര്‍ ഡ്രൈവര്‍മാര്‍ക്കാകും മുന്‍ഗണന നല്‍കുക.

ദേശീയപാതാനിര്‍മാണം പൂര്‍ത്തിയാകുന്നതോടെ വിഴിഞ്ഞം തുറമുഖത്തുനിന്ന് സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലേക്ക് കണ്ടെയ്‌നര്‍ ഗതാഗതം വര്‍ധിക്കും. വലിയ വാഹനങ്ങള്‍ കുറഞ്ഞ വേഗത്തില്‍ സ്പീഡ് ട്രാക്കില്‍ പോകുന്നതും സിഗ്‌നല്‍ നല്‍കാതെ ലൈന്‍ മാറ്റുന്നതും അപകടത്തിനിടയാക്കും. പുതിയ തലമുറ ആറുവരി ദേശീയപാതകളിലെ അപകടങ്ങള്‍ക്കുള്ള പ്രധാന കാരണങ്ങളിലൊന്ന് ലൈന്‍ ട്രാഫിക്കിലെ പിഴവാണ്. പാര്‍ക്കിങ്ങിലും സുരക്ഷാനിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്.

നിലവിലെ ഡ്രൈവര്‍മാര്‍ക്ക് ഇത്തരം സങ്കേതങ്ങളില്‍ പരിചയക്കുറവുണ്ടെന്നാണ് നിഗമനം. പെട്രോള്‍, ഡീസല്‍ തുടങ്ങിയ ഇന്ധനങ്ങളും, രാസമിശ്രിതങ്ങളും കൊണ്ടുപോകുന്ന ഡ്രൈവര്‍മാര്‍ക്ക് സുരക്ഷാകോഴ്‌സ് നിര്‍ബന്ധമാണെങ്കിലും കണ്ടെയ്‌നര്‍ ഡ്രൈവര്‍മാര്‍ക്ക് പരിശീലന സംവിധാനങ്ങളൊന്നുമില്ല. ഇതിനു പുറമേ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് പ്രഥമശുശ്രൂഷയില്‍ പരിശീലനം നല്‍കാനും പദ്ധതിയുണ്ട്. 6000 ആംബുലന്‍സുകളാണ് സംസ്ഥാനത്തുള്ളത്. ആശുപത്രികളും സന്നദ്ധസംഘടനകളും അവരുടെ ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നുണ്ടെങ്കിലും ഭൂരിഭാഗം സ്വകാര്യ ആംബുലന്‍സുകളിലെ ഡ്രൈവര്‍മാര്‍ക്കും പരിശീലനമില്ലെന്നാണ് കണ്ടെത്തല്‍.

അപകടത്തില്‍പ്പെട്ടവരെ വാഹനങ്ങളിലേക്ക് കയറ്റുന്നതിലും വൈദഗ്ധ്യം ആവശ്യമുണ്ട്. ഇത്തരം കാര്യങ്ങളിലാകും പരിശീലനം നല്‍കുക. ആംബുലന്‍സ് അപകടങ്ങള്‍ സംസ്ഥാനത്ത് വര്‍ധിച്ച പശ്ചാത്തലത്തില്‍ ഡ്രൈവര്‍മാര്‍ക്ക് സുരക്ഷിത ഡ്രൈവിങ്ങില്‍ പരിശീലനം നല്‍കുന്നതും പരിഗണനയിലുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ ആംബുലന്‍സുകള്‍ക്ക് വേഗപരിധി ബാധകമല്ലെങ്കിലും അപകടകരമായ ഡ്രൈവിങ് ഒഴിവാക്കേണ്ടതുണ്ട്. എടപ്പാള്‍ ഡ്രൈവിങ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ 14 ജില്ലാ ഉപകേന്ദ്രങ്ങള്‍ ആരംഭിക്കാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്. ഇവയിലാകും പരിശീലനം നല്‍കുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (3 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (3 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (5 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (5 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (7 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (7 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (7 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (8 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (8 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (8 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (8 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (9 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (9 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (10 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (10 hours ago)

Malayali Vartha Recommends