Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

അഞ്ചാം ക്ലാസുകാരനെ പിവിസി പൈപ്പ് കൊണ്ട് മര്‍ദിച്ച് പ്രിന്‍സിപ്പല്‍

21 OCTOBER 2025 05:36 PM IST
മലയാളി വാര്‍ത്ത

സ്‌കൂളില്‍ വരാത്തതിനെ ചോദ്യം ചെയ്ത് അഞ്ചാം ക്ലാസുകാരനെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പിവിസി പൈപ്പ് കൊണ്ട് മര്‍ദിച്ചതായി പരാതി. കര്‍ണാടകയിലെ സുങ്കടകട്ടെയിലെ പൈപ്പ് ലൈന്‍ റോഡിലുള്ള ന്യൂ സെന്റ് മേരീസ് പബ്ലിക് സ്‌കൂളിലെ പ്രിന്‍സിപ്പല്‍ രാകേഷ് കുമാറിനെതിരെയാണ് പരാതി ഉയര്‍ന്നത്. ഈ മാസം 14നാണ് സംഭവം നടന്നത്. പ്രിന്‍സിപ്പലിനെ കൂടാതെ സ്‌കൂള്‍ ഉടമ വിജയ് കുമാര്‍, അദ്ധ്യാപിക ചന്ദ്രിക എന്നിവര്‍ക്കെതിരെയും കുട്ടിയുടെ മാതാവ് ദിവ്യ പരാതി നല്‍കി.

കുട്ടിയുടെ മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ആരോപണവിധേയരായ മൂന്ന് പേര്‍ക്ക് പൊലീസ് നോട്ടീസ് അയച്ചു. സംഭവം സ്‌കൂളില്‍ നടന്നതിനാല്‍ ഇക്കാര്യം വിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും പൊലീസ് അറിയിച്ചു. സ്‌കൂള്‍ സമയം കഴിഞ്ഞപ്പോള്‍ തന്റെ മകനെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചതായും പരാതിയില്‍ പറയുന്നു. 2000ലെ ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ സെക്ഷന്‍ 75 പ്രകാരം കുട്ടികളോടുള്ള ക്രൂരത, അപകടകരമായ ആയുധങ്ങള്‍ ഉപയോഗിച്ച് പരിക്കേല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി പ്രതിക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.

രണ്ട് ദിവസം സ്‌കൂളില്‍ കുട്ടി വന്നിരുന്നില്ല. ഇതിനാണ് മര്‍ദനമെന്നാണ് പരാതി. 14ാം തീയതി വൈകുന്നേരം നാലിനും അഞ്ചിനും ഇടയിലാണ് കുട്ടിയെ മര്‍ദിച്ചതെന്നും അടുത്ത ദിവസം തന്നെ പരാതി നല്‍കിയെന്നും ദിവ്യ വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് വര്‍ഷമായി മകന്‍ ഈ സ്‌കൂളിലാണ് പഠിക്കുന്നതെന്നും ഫീസ് കൃത്യമായി നല്‍കുന്നുണ്ടെന്നും ദിവ്യ പറയുന്നു.

'രാകേഷ് കുമാര്‍ പ്ലാസ്റ്റിക് പിവിസി പൈപ്പ് ഉപയോഗിച്ച് എന്റെ മകനെ നിഷ്‌കരുണം അടിച്ചു. ശക്തിയായി അടിച്ചതിന്റെ ഫലമായി ആ ഭാഗത്ത് രക്തം കട്ടപിടിച്ചു. അടി കിട്ടാതിരിക്കാന്‍ ഓടിമാറാന്‍ ശ്രമിച്ച കുട്ടിയെ ക്ലാസ് ടീച്ചര്‍ ചന്ദ്രിക പിടിച്ചുവയ്ക്കുകയും വീണ്ടും ആക്രമിക്കുകയും ചെയ്തു. സംഭവ സമയത്ത് സ്‌കൂള്‍ ഉടമ വിജയ് കുമാറും അവിടെ ഉണ്ടായിരുന്നു. ഇയാള്‍ കുട്ടിയെ അടിക്കുന്നത് തുടരാന്‍ പ്രിന്‍സിപ്പലിനെ പ്രോത്സാഹിപ്പിക്കുകയായിരുന്നു. ഈ സംഭവത്തില്‍ കുട്ടിക്ക് ശാരീരികവും മാനസികവുമായ ആഘാതം ഉണ്ടായി.

സംഭവത്തെ ചോദ്യം ചെയ്തപ്പോള്‍ ഞങ്ങളുടെ സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ ഇങ്ങനെയാണ് ശിക്ഷിക്കുന്നതെന്നും അതില്‍ ഇടപെടരുതെന്നുമാണ് അധികൃതര്‍ പറഞ്ഞത്. സംഭവത്തിന് ശേഷം മകനെക്കുറിച്ച് മാനോജ്‌മെന്റ് വിളിച്ചുപോലും അന്വേഷിച്ചില്ല. എന്റെ മകന്‍ ലഹരിവസ്തുക്കള്‍ കഴിച്ചതായാണ് അവര്‍ ആരോപിക്കുന്നത്. അങ്ങനെയെങ്കില്‍ എന്റെ മകന് വേണ്ടി അവര്‍ ഒരു മെഡിക്കല്‍ പരിശോധന നടത്തട്ടെ. അവരുടെ തെറ്റുകള്‍ മറയ്ക്കാന്‍ എന്റെ മകനെ തെറ്റുക്കാരനാക്കുകയാണ് ' ദിവ്യ പരാതിയില്‍ വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (1 hour ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (1 hour ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (3 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (3 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (5 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (6 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (6 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (6 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (6 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (6 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (7 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (7 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (7 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (8 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (8 hours ago)

Malayali Vartha Recommends