Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അഹമ്മദാബാദ് വിമാനദുരന്തത്തിന് സമാന തകരാര്‍; ലണ്ടന്‍- ബംഗളൂരു വിമാനം സര്‍വീസ് റദ്ദാക്കി

02 FEBRUARY 2026 09:05 PM IST
മലയാളി വാര്‍ത്ത

അഹമ്മദാബാദില്‍ 260 പേരുടെ മരണത്തിന് കാരണമായ വിമാനത്തിനുണ്ടായ സമാന തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നു ലണ്ടന്‍- ബംഗളൂരു എയര്‍ ഇന്ത്യ വിമാനം കൂടുതല്‍ പരിശോധനകള്‍ക്കായി സര്‍വീസിന് ഉപയോഗിക്കാതെ മാറ്റി. വിമാനത്തിന്റെ ഇന്ധന സ്വിച്ചില്‍ തകരാറുണ്ടെന്ന് പൈലറ്റ് അറിയിച്ചതിനെ തുടര്‍ന്നാണു വിമാനം സര്‍വീസിനു ഉപയോഗിക്കാതെ മാറ്റിയത്. തിങ്കളാഴ്ച ലണ്ടന്‍ ഹീത്രോയില്‍ ബെംഗളൂരുവിലേക്കുള്ള സര്‍വീസിനായി തയാറാക്കിയ എയര്‍ ഇന്ത്യ വിമാനത്തിലാണ് (അക132) തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്.

'ബോയിങ് 787 ഡ്രീംലൈനര്‍ വിമാനത്തിന്റെ ഇന്ധന നിയന്ത്രണ സ്വിച്ചില്‍ തകരാര്‍ സംഭവിച്ചതായി പൈലറ്റുമാരില്‍ ഒരാള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ വിവരം ലഭിച്ചയുടന്‍ പ്രസ്തുത വിമാനം പരിശോധനയ്ക്കായി മാറ്റി. വിഷയം ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ) ശ്രദ്ധയില്‍പ്പെടുത്തിയെന്നും എയര്‍ ഇന്ത്യ അറിയിച്ചു. അഹമ്മദാബാദ് അപകടത്തിനു പിന്നാലെ ഡിജിസിഎയുടെ നിര്‍ദേശപ്രകാരം എയര്‍ ഇന്ത്യ എല്ലാ ബോയിങ് വിമാനങ്ങളിലെയും ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.

 

ഇന്ധന സ്വിച്ചിലുണ്ടാകുന്ന തകരാറിലൂടെ വിമാനം പറക്കുന്ന വേളയില്‍ എന്‍ജിന്‍ നിലയ്ക്കുവാന്‍ കാരണമായേക്കും. അഹമ്മദാബാദിലുണ്ടായ അപകടത്തില്‍ ടേക്ക് ഓഫ് ചെയ്തതിന് നിമിഷങ്ങള്‍ക്കകം വിമാനത്തിന്റെ രണ്ട് എന്‍ജിനുകളും നിലയ്ക്കുകയായിരുന്നു. കോക്പിറ്റ് വോയ്‌സ് റിക്കോര്‍ഡര്‍ പരിശോധനയിലും ഇതിലേക്ക് നയിക്കുന്ന തെളിവുകളാണ് ലഭിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 62 പവൻ കവർന്നു....  (8 minutes ago)

നവവധുവിനെ മർദ്ദിച്ച് വാരിയെല്ല് പൊട്ടിച്ച ഭർത്താവിനെ അറസ്റ്റ് ചെയ്ത് കഴക്കൂട്ടം പൊലീസ്  (21 minutes ago)

സംസ്ഥാനത്ത് എല്‍പിജി വിതരണത്തില്‍ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി സംസ്ഥാന സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഉത്തരവ്  (38 minutes ago)

മൂന്നാറിൽ കാട്ടുകൊമ്പൻ പടയപ്പ നിരവധി വാഹനങ്ങൾ ആക്രമിച്ചു... യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (1 hour ago)

ഡൽഹി കരോൾ ബാഗിൽ അർധരാത്രിയുണ്ടായ ബസ് അപകടത്തിൽ രണ്ട് മരണം...  (1 hour ago)

അലിഫ് ഡേ ഇന്ന് മർകസിൽ... വിദ്യാരംഭ ചടങ്ങുകൾക്ക് കാന്തപുരം ഉസ്താദ് നേതൃത്വം നൽകും  (1 hour ago)

പ്രവാസിയായ കാസർകോട് സ്വ​ദേശി നാട്ടിൽ നിര്യാതനായി...  (1 hour ago)

സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു  (2 hours ago)

കേരളത്തിൽ നാളെ വരെ ഉയർന്ന താപനില മുന്നറിയിപ്പ്...  (2 hours ago)

നറുക്കെടുപ്പിന് നാല് ദിവസം ശേഷിക്കേ വിറ്റത് 38 ലക്ഷത്തിലേറെ ടിക്കറ്റുകൾ  (2 hours ago)

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....  (3 hours ago)

തൊഴിൽ ഭാഗ്യവും കുടുംബ സുഖവും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (3 hours ago)

പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....  (3 hours ago)

നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു,  (3 hours ago)

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (8 hours ago)

Malayali Vartha Recommends