ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരക്കരാര്‍ ധാരണയിലായി

ഏറെ നാളത്തെ ചര്‍ച്ചകള്‍ക്കു ശേഷം ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരക്കരാര്‍ ധാരണയിലായി. തിങ്കളാഴ്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണില്‍ സംസാരിച്ചതോടെയാണ് ഇരു രാജ്യങ്ങളും വ്യാപാരത്തില്‍ കുറഞ്ഞ തീരുവ ചുമത്താന്‍ തീരുമാനമായത്.
ഇതേതുടര്‍ന്ന് നിലവില്‍ അമേരിക്ക ഏര്‍പ്പെടുത്തിയ തീരുവ 25 ശതമാനത്തില്‍നിന്നും 18 ശതമാനമായി കുറയും. ഇതിനു പുറമെ ഇന്ത്യയ്ക്കുമേല്‍ ചുമത്തിയ പിഴ തീരുവ 25 ശതമാനവും യുഎസ് എടുത്തുമാറ്റും. പകരം ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താന്‍ സമ്മതിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്.
https://www.facebook.com/Malayalivartha

























