സി.ജെ.റോയുടെ ഡയറിയിലെ കുറിപ്പില്‍ എല്ലാം മുന്‍കൂട്ടി തീരുമാനിച്ചപോലെ

റെയ്ഡിനിടെ സ്വയം വെടിവച്ചു മരിച്ച വ്യവസായി സി.ജെ.റോയിയുടെ ഡയറിയില്‍ ആത്മഹത്യക്കുറിപ്പിനു സമാനമായ വിവരങ്ങള്‍. വിദേശ സംരംഭങ്ങളില്‍ തിരിച്ചടി നേരിട്ടെന്നാണ് ഡയറിക്കുറിപ്പില്‍ റോയി എഴുതിയിരിക്കുന്നത്. കുടുംബത്തോടു ക്ഷമ ചോദിക്കുന്നുവെന്നും ഡയറിയിലുണ്ട്. പണം നല്‍കാനുള്ളവരുടെ വിവരങ്ങളും എഴുതിയ റോയി, കമ്പനിയെ എങ്ങനെ നയിക്കണമെന്നും ഡയറിയില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
കമ്പനിയുടെ കാലങ്ങളായുള്ള നിക്ഷേപകരെ സംരക്ഷിക്കണം, അവരെ വഞ്ചിക്കരുതെന്നും ഡയറിക്കുറിപ്പിലുണ്ട്. 9 പേജുകളിലായി എഴുതിയിരിക്കുന്ന കുറിപ്പ് കുടുംബാംഗങ്ങള്‍ക്ക് ലഭിച്ചുവെന്നാണ് വിവരം. ഇതോടെ റോയി ആത്മഹത്യ ചെയ്യാന്‍ നേരത്തേ തീരുമാനിച്ചിരുന്നതായാണ് സംശയം. ജനുവരി 31ന് സഹോദനെ വിളിച്ച് റോയി സംസാരിച്ചത് ജീവനൊടുക്കാന്‍ തീരുമാനിച്ച ശേഷമെന്നാണ് നിഗമനം.
https://www.facebook.com/Malayalivartha

























