സിപിഎമ്മിനെതിരെ സംസാരിച്ച് കൃത്രിമക്കാലുകള്‍ ഊരിയെടുത്ത് രാജ്യസഭയിലെ ഡെസ്‌കില്‍ വച്ച് സദാനന്ദന്‍

രാജ്യസഭയില്‍ സിപിഎമ്മിലെ രാഷ്ട്രീയ അക്രമങ്ങളെ കുറിച്ച് സംസാരിക്കവേ തന്റെ കൃത്രിമക്കാലുകള്‍ ഊരിയെടുത്ത് ഡെസ്‌കില്‍ വച്ച് സി. സദാനന്ദന്‍ എംപി. ഇപ്പോള്‍ ജനാധിപത്യത്തെ കുറിച്ച് സംസാരിക്കുന്ന സിപിഎമ്മാണോ 31 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ കാല്‍ വെട്ടിയെടുത്തതെന്ന് ചോദിച്ചുകൊണ്ടായിരുന്നു സദാനന്ദന്‍ തന്റെ കൃത്രിമക്കാലുകള്‍ ഊരിയെടുത്ത് സഭയുടെ ഡെസ്‌കില്‍ വച്ചത്.
എന്നാല്‍ ഈ പ്രവൃത്തി സഭയുടെ ചട്ടങ്ങള്‍ക്കു വിരുദ്ധമാണെന്ന് കേരളത്തില്‍നിന്നുള്ള ജോണ്‍ ബ്രിട്ടാസ് എം.പി സഭാധ്യക്ഷന്റെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് ചെയറിലുണ്ടായിരുന്ന ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്റെ ആവശ്യപ്രകാരം സദാനന്ദന്‍ ഡെസ്‌കില്‍ വച്ച കൃത്രിമക്കാലുകള്‍ താഴ്ത്തിവച്ചു. ജോണ്‍ ബ്രിട്ടാസിനു അസഹിഷ്ണുതയാണെന്നും സിപിഎം അക്രമ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും പ്രസംഗത്തില്‍ സി. സദാനന്ദന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























