Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മകളെ കൊലപ്പെടുത്തി പിതാവ്

03 FEBRUARY 2026 08:08 PM IST
മലയാളി വാര്‍ത്ത

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മകളെ കൊലപ്പെടുത്തി പിതാവ്. മൂന്നു മക്കളുടെ പിതാവായ മഹാരാഷ്ട്ര നാന്ദേഡിലെ കെരൂര്‍ നിവാസിയായ പാണ്ഡുരംഗ് കൊണ്ടമംഗലെയാണ് തന്റെ ഇരട്ട പെണ്‍കുട്ടികളില്‍ ഒരാളെ കനാലില്‍ മുക്കി കൊലപ്പെടുത്തിയത്. മഹാരാഷ്ട്ര സ്വദേശിയായ ഇയാള്‍ ഹൈദരാബാദില്‍ മകളെ എത്തിച്ചാണ് കൊലപാതകം നടത്തിയത്. രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് മഹാരാഷ്ട്രയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യതയില്ല. എന്നാല്‍ പാണ്ഡുരംഗന് തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായി. ഇതോടെയാണ് മൂന്ന് കുട്ടികളില്‍ ഒരാളായ പ്രാച്ചിയെ പാണ്ഡുരംഗ് കൊലപ്പെടുത്തിയത്.

നിസാമാബാദിലെ നിസാംസാഗര്‍ കനാലില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ പാണ്ഡുരംഗ് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് കണ്ടെത്തിയത്. രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ് ഇയാള്‍ക്കുള്ളത്. ആറ് മാസത്തിനുള്ളില്‍ മഹാരാഷ്ട്രയില്‍ തദ്ദേശ തെരഞ്ഞെടുപ്പാണ്. തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാന്‍ ഇയാള്‍ തീരുമാനിച്ചെങ്കിലും മൂന്ന് കുട്ടികളുള്ളതിനാല്‍ മത്സരിക്കാനാവില്ലെന്ന് മനസിലാക്കി. കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് ഒരു മകളെ വളര്‍ത്താനായി നല്‍കാമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ അത് നടന്നില്ല. ഒടുവില്‍ ഇരട്ടകളായ പെണ്‍മക്കളില്‍ ഒരാളെ തെലങ്കാനയില്‍ എത്തിച്ച് നിസാമാബാദിലെ കനാലില്‍ മുക്കികൊല്ലാന്‍ പാണ്ഡുരംഗ് തീരുമാനിച്ചു. ഒരാളുടെ സഹായത്തോടെ നിസാമാബാദിലെ നിസാംസാഗര്‍ കനാലില്‍ മകളെ ഇയാള്‍ മുക്കി കൊല്ലുകയായിരുന്നു.

 

കനാലില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതോടെ കുട്ടിയുടെ ഫോട്ടോ പൊലീസ് വാട്ട്‌സ്ആപ്പിലൂടെ വിവധ പൊലീസ് സ്‌റ്റേഷനുകളിലേക്ക് അയച്ചിരുന്നു. ഒടുവില്‍ മഹാരാഷ്ട്രിയിലെ മുഖേദ് താലൂക്കിലെ പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ച പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞു. പൊലീസ് പാണ്ഡുരംഗനെ ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായ മറുപടികളാണ് നല്‍കിയത്. സംശയം തോന്നിയ പൊലീസ് ഫോണ്‍ പരിശോധിച്ച് ടവര്‍ ലൊക്കേഷനുകള്‍ ട്രാക്ക് ചെയ്തപ്പോള്‍ പാണ്ഡുരംഗ് തെലങ്കാനയില്‍ പോയതായി കണ്ടെത്തി. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. പിന്നാലെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. കൊലപാതകം ആസൂത്രണം ചെയ്യാന്‍ സഹായിച്ച ഗണേഷ് ഷിന്‍ഡെ എന്നയാളെയും പൊലീസ് അറസ്റ്റു ചെയ്തു. നിലവില്‍ പഞ്ചായത്ത് അംഗമാണ് അറസ്റ്റിലായ ഷിന്‍ഡെ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വര്‍ണവിലയില്‍ ഇടിവ്... പവന് 360 രൂപയുടെ കുറവ്  (10 minutes ago)

ഗോവിന്ദൻ UNCLE ഇത് POCSO മൊണാലിസക്ക് 18 ആയില്ല ശിവൻകുട്ടിയുടെ ചെകിട്ട് പൊളിക്കാൻ പെണ്ണിന്റെ അച്ഛൻ കേരളത്തിൽ..!!  (19 minutes ago)

മികച്ച ഭരണാധികാരിയും പ്രചോദിപ്പിക്കുന്ന നേതാവുമാണ് മോദിയെന്ന് മോഹൻലാൽ  (21 minutes ago)

മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ നിർണായക മൊഴി നൽകി മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി, താൻ ആരുടെയും സാമ്പത്തിക വിഷയത്തിൽ ഇടപെട്ടിട്ടില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ  (38 minutes ago)

തന്ത ആരെന്ന് അറിയില്ലേ അതാണോ തള്ളയുടെ പേര് കൂടെ... ശ്രീനാദേവിയെ ചൊറിഞ്ഞ് മാന്തി കമ്മി..! ചെവിക്കുറ്റി കലക്കി തന്തയ്ക്ക് വിളി...  (40 minutes ago)

മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ ഇന്ന് രാവിലെ 11 മണിക്ക് മാധ്യമങ്ങളെ കാണും  (57 minutes ago)

രണ്ട് ഇന്ത്യൻ എണ്ണ കപ്പലുകൾക്ക് ഹോർമൂസ് കടലിടുക്കിലൂടെ കടന്നുപോകാൻ ഇറാൻ അനുമതി നൽകി... മറ്റ് അന്താരാഷ്ട്ര കപ്പലുകൾക്ക് വിലക്ക് തുടരുമെന്ന് ഇറാൻ  (1 hour ago)

കാട്ടാനയെ തുരത്തുന്നതിനിടെ കൊല്ലപ്പെട്ട തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷനിലെ താല്‍ക്കാലിക വാച്ചര്‍ ഷൈജുവിന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ അനുവദിച്ചു  (1 hour ago)

മലപ്പുറത്ത് നിന്ന് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം തിരുവനന്തപുരത്ത്....  (1 hour ago)

മത്സ്യത്തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി  (2 hours ago)

യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർയാത്രക്കാരായ യുവാവും യുവതിയും മരിച്ചു...  (2 hours ago)

മുൻ തിരുവിതാംകൂർ ദേവസ്വം പ്രസിഡൻറ് എ പത്മകുമാറിന് സിപിഎമ്മിന്റെ നോട്ടീസ്...  (2 hours ago)

ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ നടത്തുന്ന അനിശ്ചിതകാല സമരം നാലാം ദിവസത്തിലേക്ക് ...  (2 hours ago)

മണ്ണെണ്ണ സബ്സിഡിയില്‍ വന്‍ വര്‍ദ്ധന പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍...  (2 hours ago)

Malayali Vartha Recommends