റംസാന്‍ മാസത്തില്‍ കര്‍ണാടകയിലെ ഉറുദു മീഡിയം സ്‌കൂളുകളുടെ സമയം സര്‍ക്കാര്‍ പുനഃക്രമീകരിച്ചു

റംസാന് മാസത്തില്‍ ഉറുദു മീഡിയം ജൂനിയര്‍ പ്രൈമറി, സെക്കന്‍ഡറി സ്‌കൂളുകളിലെ സമയക്രമം കര്‍ണാടക സര്‍ക്കാര്‍ പരിഷ്‌കരിച്ചു. ഉറുദു, മറ്റ് ന്യൂനപക്ഷ ഭാഷാ സ്‌കൂളുകളുടെ നിര്‍ദ്ദേശപ്രകാരം,രാവിലെ 8:00 മുതല്‍ ഉച്ചയ്ക്ക് 12:45 വരെയായിരിക്കിയാണ് സമയം പരിഷ്‌കരിച്ചത്. എന്നാല്‍, സര്‍ക്കാര്‍ തീരുമാനത്തെ പ്രതിപക്ഷമായ ബിജെപി വിമര്‍ശിച്ചു. കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രീണന രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. ഹിന്ദു ഉത്സവങ്ങള്‍ക്കും സമാനമായ സൗകര്യങ്ങള്‍ ഒരുക്കുമോ എന്ന് ബിജെപി ചോദിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടി എപ്പോഴും ഹിന്ദുമതത്തിനെതിരെയാണ് നീങ്ങുന്നത്.
ഹിന്ദുവായിരുന്നിട്ടും മുഖ്യമന്ത്രി സിദ്ധരാമയ്യ ഇതുതന്നെയാണ് ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് ചാലവടി നാരായണസ്വാമി പറഞ്ഞു. സര്‍ക്കാര്‍ റംസാന് പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ടെങ്കില്‍, എന്തുകൊണ്ട് ഹിന്ദുക്കള്‍ക്ക് ശ്രദ്ധ നല്‍കുന്നില്ല. വോട്ടിന് വേണ്ടി മുസ്ലീങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന സര്‍ക്കാറാണെന്ന് കര്‍ണാടകയിലെ ജനങ്ങള്‍ക്ക് തോന്നുമെന്നും നാരായണസ്വാമി കൂട്ടിച്ചേര്‍ത്തു. നവരാത്രിയിലും സമാനമായ ഇളവുണ്ടാകുമോയെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവല്ലയും ചോദിച്ചു.
റംസാന്‍ സമയത്ത് അധ്യാപകരെയും ജീവനക്കാരെയും നേരത്തെ പോകാന്‍ അനുവദിക്കുന്നു. പക്ഷേ നവരാത്രിയില്‍ ഇത് അനുവദിക്കുമോ? കോണ്‍ഗ്രസ് എപ്പോഴും അവരുടെ വോട്ട് ബാങ്കിന് മുന്‍ഗണന നല്‍കുന്നു. ഭരണഘടന അനുസരിച്ച് കാര്യങ്ങള്‍ ന്യായമായും തുല്യമായും ചെയ്യണമെന്ന കാഴ്ചപ്പാട് അവര്‍ക്കില്ലെന്നും പൂനവല്ല എഎന്‍ഐയോട് പറഞ്ഞു. എല്ലാ സമുദായങ്ങളെയും തുല്യമായി പരിഗണിക്കാനുള്ള ശ്രമങ്ങളെ ബിജെപി എതിര്‍ക്കുന്നുവെന്ന് ആഭ്യന്തരമന്ത്രി ജി. പരമേശ്വര ആരോപിച്ചതോടെ കോണ്‍ഗ്രസ് തിരിച്ചടിച്ചു.
https://www.facebook.com/Malayalivartha























