Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്‍എസ്എ അജിത് ഡോവലിന്റെ മറ്റൊരു മിന്നൽ സന്ദർശനം..മുന്‍കൂട്ടി അറിയിക്കാതെ സൗദിയിലെ റിയാദിലെത്തി..അടച്ചിട്ട മുറിയിൽ രഹസ്യ ചർച്ച..പാകിസ്താന് ആശങ്ക നിര്‍ണായക നീക്കം..

04 FEBRUARY 2026 03:22 PM IST
മലയാളി വാര്‍ത്ത

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എന്‍എസ്എ) അജിത് ഡോവലിന്റെ മറ്റൊരു മിന്നൽ സന്ദർശനം . പശ്ചിമേഷ്യയില്‍ യുദ്ധസമാനമായ സാഹചര്യവും നയതന്ത്ര നീക്കങ്ങളും സജീവമാകുന്നതിനിടെദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എന്‍എസ്എ) അജിത് ഡോവല്‍ സൗദി അറേബ്യയില്‍. മുന്‍കൂട്ടി അറിയിക്കാതെയാണ് അദ്ദേഹം റിയാദിലെത്തിയത്. സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ പങ്കുവച്ചതോടെയാണ് അജിത് ഡോവല്‍ സൗദിയിലെത്തിയ കാര്യം മാധ്യമങ്ങള്‍ ഉള്‍പ്പെടെ അറിയുന്നത്.

 

എന്തായിരിക്കും ഡോവലിന്റെ ലക്ഷ്യം എന്നത് സംബന്ധിച്ചാണ് ഇപ്പോഴുള്ള അടക്കംപറച്ചില്‍.പശ്ചിമേഷ്യയില്‍ ഒട്ടേറെ സുപ്രധാന സംഭവങ്ങള്‍ നടക്കുന്ന വേളയിലാണ് അജിത് ഡോവലിന്റെ സൗദി സന്ദര്‍ശനം. ദോവലിനെ സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ, സൗദി അറേബ്യയുടെ രാഷ്ട്രീയകാര്യ ഡെപ്യൂട്ടി മന്ത്രി അംബാസഡർ ഡോ. സൗദ് അൽ-സാതി എന്നിവർ ചേർന്ന് വിമാനത്താവളത്തിൽ സ്വീകരിച്ചു.ജനുവരി 28 ന് റിയാദിലാണ് യോഗം നടന്നത്. വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി (ഭീകരവിരുദ്ധ പോരാട്ടം) വിനോദ് ബഹാദെയും സൗദി അറേബ്യയിലെ ആഭ്യന്തര മന്ത്രാലയത്തിലെ നിയമകാര്യ,

അന്താരാഷ്ട്ര സഹകരണ ഡയറക്ടർ ജനറൽ അഹമ്മദ് അൽ-ഈസയും സംയുക്തമായി യോഗത്തിന് നേതൃത്വം നൽകിയതായി വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. അതിർത്തി കടന്നുള്ള ഭീകരത,2025 ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നിരപരാധികളായ സാധാരണക്കാർക്ക് നേരെയുണ്ടായ ഭീകരാക്രമണം,2025 നവംബർ 10-ന് ന്യൂഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഭീകരാക്രമണം എന്നിവയുൾപ്പെടെ എല്ലാ രൂപങ്ങളിലുമുള്ള ഭീകരതയെയും ഇരുപക്ഷവും അപലപിച്ചു.നിലവിലുള്ള സുരക്ഷാ സഹകരണം ഇരുപക്ഷവും സമഗ്രമായി അവലോകനം ചെയ്തു.

 

ആഗോളതലത്തിലും അതത് മേഖലകളിലും തീവ്രവാദ ഗ്രൂപ്പുകൾ ഉയർത്തുന്ന ഭീഷണികളെക്കുറിച്ച് അവർ ചർച്ച ചെയ്തു.തീവ്രവാദത്തെയും തീവ്രവാദവൽക്കരണത്തെയും നേരിടൽ, ഭീകരവാദത്തിനുള്ള ധനസഹായം തടയൽ, ഭീകര ആവശ്യങ്ങൾക്കായി സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് തടയൽ, രാജ്യാന്തര സംഘടിത കുറ്റകൃത്യങ്ങളും ഭീകരവാദവും തമ്മിലുള്ള ബന്ധം എന്നിവയുൾപ്പെടെ ഭീകരവാദത്തിനെതിരായ നിലവിലുള്ളതും ഉയർന്നുവരുന്നതുമായ വെല്ലുവിളികളിൽ സഹകരണം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ ഇരുപക്ഷവും പങ്കിട്ടു.

ഉഭയകക്ഷി നിയമ,നീതിന്യായ സഹകരണവും നിയമ നിർവ്വഹണ സഹകരണവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളെക്കുറിച്ചും അവർ ചർച്ച ചെയ്തു.മേഖലയിലെ എല്ലാ സംഭവങ്ങളിലും പ്രധാന പങ്കുള്ള സൗദിയില്‍ ഇന്ത്യയുടെ എന്‍എസ്എ എത്തുന്നതില്‍ പാകിസ്താന് ആശങ്കയുണ്ട് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.കാരണം, അടുത്തിടെ പാകിസ്താനും സൗദി അറേബ്യയും സുപ്രധാന പ്രതിരോധ കരാര്‍ ഒപ്പുവച്ചിരുന്നു.ഇറാനും അമേരിക്കയും കൊമ്പുകോര്‍ക്കുകയാണ്, ഗാസയിലെ സമാധാന പദ്ധതി നടപ്പാക്കുന്ന ചര്‍ച്ചകള്‍ മറുഭാഗത്ത് നടക്കുന്നു,

 

യുഎഇയും സൗദി അറേബ്യയും തമ്മിലുള്ള അസ്വാരസ്യവും തീര്‍ന്നിട്ടില്ല... .സൗദി അറേബ്യ പാകിസ്താനുമായും യുഎഇ ഇന്ത്യയുമായും പ്രതിരോധ കരാര്‍ ഒപ്പുവച്ചത് രാജ്യാന്തര മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. കഴിഞ്ഞ ദിവസം സൗദിയിലെത്തിയ തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ പാകിസ്താന്‍ കരാറും ഗാസ സമാധാന പദ്ധതിയും ചര്‍ച്ച ചെയ്തു എന്നാണ് പ്രതീക്ഷിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എസ്‌ഐടിക്കു മുന്നിൽ ഹാജരാകണം... ശബരിമല സ്വർണപ്പാളി കൈമാറ്റത്തിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന് നോട്ടീസ്  (18 minutes ago)

അയ്യപ്പനെ തൊട്ട് 100-ാം ദിവസം രക്തം ഛർദിച്ച് മുരാരി ബാബു മരിച്ചു...!ക്യാൻസർ 4-ാം സ്റ്റേജിൽ 'എല്ലാം അയ്യപ്പന്‍ തന്ന ശിക്ഷ' സാറേ..!  (38 minutes ago)

കേരള ക്രിക്കറ്റ് അണ്ടർ 19 ക്യാപ്റ്റനും വിക്കറ്റ് കീപ്പർ ബാറ്ററുമായ മാനവ് കൃഷ്ണ ഇന്ത്യൻ അണ്ടർ-19 ക്രിക്കറ്റ് ടീമിൽ ഇടംനേടി...  (40 minutes ago)

ഡൽഹിയിൽ മൂന്നുദിവസത്തെ സന്ദർശനത്തിനായെത്തിയ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ധനമന്ത്രി നിർമല സീതാരാമനുമായും കൂടിക്കാഴ്ച നടത്തി...  (53 minutes ago)

മുഖ്യമന്ത്രി വി ഡി സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി നടത്തിയയാൾ അറസ്റ്റിൽ....  (1 hour ago)

ഇരട്ട ചക്രവാതച്ചുഴി....സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

യു.​ഡി.​എ​ഫ്​ പ്ര​ഖ്യാ​പി​ച്ച കോ​ള​ജ്​ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക്​ ആ​യി​രം രൂ​പ സ്​​കോ​ള​ർ​ഷി​പ്പ്​ പ​ദ്ധ​തി ഈ ​അ​ധ്യ​യ​ന വ​ർ​ഷം​ത​ന്നെ ന​ട​പ്പാ​ക്കു​മെ​ന്ന്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി  (1 hour ago)

ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അന്തരിച്ചു...  (1 hour ago)

സംസ്ഥാനത്ത് നിപാ ആശങ്ക... പരിശോധനക്കായി കേന്ദ്ര സംഘം ഇന്ന് കോഴിക്കോടെത്തും, നിപായുടെ ഉറവിടം കണ്ടെത്തുക പ്രധാന ലക്ഷ്യം  (1 hour ago)

മർകസ് ഗേൾസിൽ 'ഗപ്പി ഗംഭീരം' പദ്ധതിക്ക് തുടക്കം  (2 hours ago)

പ്ലസ്‌വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും...  (2 hours ago)

വി​ദ്യാ​ർ​ഥി​നി​ക​ള്‍ക്ക് കെ.​എ​സ്.​ആ​ര്‍.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ ക​ണ്‍സ​ഷ​ന്‍ കാ​ർ​ഡ് വേ​ണ്ട.    (3 hours ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം....  (3 hours ago)

ആദ്യപകുതിയിൽ വൻ തൊഴിൽ വിജയവും ധനനേട്ടവും! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (3 hours ago)

  മുൻ ബ്രസീൽ ഫുട്‌ബോൾ താരം ബ്രിട്ടോ അന്തരിച്ചു...  (3 hours ago)

Malayali Vartha Recommends