സങ്കടക്കാഴ്ചയായി... ഡൽഹിയിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ഡെലിവറി ബോയിക്ക് ദാരുണാന്ത്യം....

കണ്ണീർക്കാഴ്ചയായി... ഡൽഹി സുഭാഷ് നഗറിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ഡെലിവറി ബോയിക്ക് ദാരുണാന്ത്യം. പുലർച്ചെ ഏകദേശം മൂന്ന് മണിയോടെ അമിതവേഗതയിലെത്തിയ കാർ യുവാവിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്ന് ഡൽഹി പോലീസ് .
അപകടത്തിന് കാരണമായ കാർ പോലീസ് പിടിച്ചെടുക്കുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് വ്യക്തമാക്കി പോലീസ് .
അതേസമയം അടുത്തിടെയായി ഡൽഹിയിൽ വാഹനാപകടങ്ങൾ വർദ്ധിച്ചു വരുന്നുവെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഈ ദാരുണ സംഭവം ഉണ്ടായിരിക്കുന്നത്.
https://www.facebook.com/Malayalivartha
























