ഇന്ത്യപാക്ക് അതിര്‍ത്തിക്കു സമീപം പൊലീസ് ഉദ്യോഗസ്ഥരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

ഇന്ത്യ-പാക്ക് അതിര്‍ത്തിക്കു സമീപം ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വെടിയേറ്റ നിലയിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഗുരുദാസ്പുര്‍ ജില്ലയിലെ അതിര്‍ത്തിക്കു സമീപത്തുള്ള ചെക്‌പോസ്റ്റിലാണു പഞ്ചാബ് പൊലീസിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ഗുര്‍നാം സിങ്, ഹോം ഗാര്‍ഡ് അശോക് കുമാര്‍ എന്നിവര്‍ ഡ്യൂട്ടി ചെയ്തിരുന്നത്.
ഉദ്യോഗസ്ഥരെ അജ്ഞാതര്‍ വെടിവച്ചു കൊലപ്പെടുത്തി എന്നാണ് പ്രാഥമിക വിവരം. എന്നാല്‍ ഉദ്യോഗസ്ഥര്‍ പരസ്പരം വെടിവച്ചതാണോ എന്നും അന്വേഷിക്കുന്നുണ്ട്. ഞായറാഴ്ച രാവിലെ ഔട്ട്‌പോസ്റ്റായി പ്രവര്‍ത്തിക്കുന്ന മുറിക്കുള്ളിലാണ് പ്രദേശവാസികള്‍ മൃതദേഹങ്ങള്‍ കണ്ടത്. തുടര്‍ന്നു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെത്തി മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയി.
ഞായറാഴ്ച രാവിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് വെടിയേറ്റതായി വിവരം ലഭിച്ചെന്നാണു ഗുര്‍ദാസ്പുര്‍ പൊലീസ് സൂപ്രണ്ട് മാധ്യമങ്ങളോടു പ്രതികരിച്ചത്. സംഭവത്തിനു പിന്നാലെ അതിര്‍ത്തിയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും ഒട്ടേറെ തവണ ലഹരി വസ്തുക്കളും ആയുധങ്ങളും ഡ്രോണുകള്‍ മുഖേന എത്തിക്കുന്ന സ്ഥലംകൂടിയാണിത്. ബിഎസ്എഫിനൊപ്പം പഞ്ചാബ് പൊലീസും ഇവിടെ ഔട്ട്‌പോസ്റ്റുകളില്‍ ഡ്യൂട്ടി ചെയ്യാറുണ്ട്. ഇന്ത്യ–പാക്ക് അതിര്‍ത്തിയില്‍നിന്നും കേവലം 2 കിലോമീറ്റര്‍ അകലെയാണ് ഉദ്യോഗസ്ഥര്‍ മരിച്ച ഔട്ട് പോസ്റ്റ് സ്ഥിതി ചെയ്യുന്നത്.
അതിനിടെ ഓപ്പറേഷനില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ജയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയില്‍ ഉള്‍പ്പെട്ടവരാണ് ഇവര്‍. രഹസ്യവിവരത്തെ തുടര്‍ന്നാണ് സൈന്യം ഓപ്പറേഷന്‍ നടത്തിയത്. ജമ്മു കശ്മീര്‍ പൊലീസ്, സിആര്‍പിഫും സൈന്യത്തിനൊപ്പം ഓപ്പറേഷനില്‍ പങ്കെടുത്തു. സ്ഥലത്ത് നിന്നും രണ്ട് എകെ47 റൈഫിളുകളും വെടിക്കോപ്പുകളും കണ്ടെടുത്തു.
https://www.facebook.com/Malayalivartha
























