Widgets Magazine
24
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സങ്കടക്കാഴ്ചയായി.. ഝാര്‍ഖണ്ഡില്‍ എയര്‍ ആംബുലന്‍സ് തകര്‍ന്നു വീണ് രോ​ഗി ഉൾപ്പെടെ ഏഴു പേർക്ക് ദാരുണാന്ത്യം... പൊള്ളലേറ്റതിനെ തുടര്‍ന്നു ചികിത്സയ്ക്കായി സഞ്ജയ് കുമാറിനെ ഡല്‍ഹിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് അപകടമുണ്ടായത്

24 FEBRUARY 2026 06:29 AM IST
മലയാളി വാര്‍ത്ത

സങ്കടക്കാഴ്ചയായി... ഝാര്‍ഖണ്ഡില്‍ എയര്‍ ആംബുലന്‍സ് തകര്‍ന്നു വീണ് രോഗി മരിച്ചു. റാഞ്ചി, ഛത്ര ജില്ലയിലാണ് അപകടം സംഭവിച്ചത്. വിമാനത്തില്‍ ജീവനക്കാരടക്കം ഏഴ് പേരുണ്ടായിരുന്നു. 41കാരനായ സഞ്ജയ് കുമാറാണ് മരിച്ചത്. പൊള്ളലേറ്റതിനെ തുടര്‍ന്നു ചികിത്സയ്ക്കായി സഞ്ജയ് കുമാറിനെ ഡല്‍ഹിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് അപകടമുണ്ടായത്.

ഛത്ര ഡെപ്യൂട്ടി കമ്മീഷണർ കീർത്തിശ്രീ ജി ആണ് മരണം സ്ഥിരീകരിച്ചത്. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം നടന്നത്. രോഗിയായ സഞ്ജയ് കുമാർ, ഡോക്ടർ വികാസ് കുമാർ ഗുപ്ത, പാരാമെഡിക് സച്ചിൻ കുമാർ മിശ്ര, സഹായികളായ അർച്ചന ദേവി, ധുരു കുമാർ, പൈലറ്റുമാരായ ക്യാപ്റ്റൻ വിവേക് വികാസ് ഭഗത്, സവരാജ്ദീപ് സിംഗ് എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്.
മെഡിക്കല്‍ എമര്‍ജന്‍സി വിമാനമാണ് ഛത്ര മേഖലയിലെ വനമേഖലയില്‍ തകര്‍ന്നു വീണത്.

41-കാരനായ സഞ്ജയ് കുമാറിന് പൊള്ളലേറ്റതിനെത്തുടർന്ന് ചികിത്സയ്ക്കായി ഡൽഹിയിലേക്ക് കൊണ്ടുപോകവേയാണ് ദാരുണ സംഭവം. റാഞ്ചിയിൽ നിന്ന് ഡൽഹിയിലേക്കുള്ള മെഡിക്കൽ എമർജൻസി ഫ്ലൈറ്റായിരുന്നു വിമാനം. റാഞ്ചിയിൽ നിന്ന് രാത്രി 07:11-ന് വിമാനം പറന്നുയർന്നു. ചത്ര ജില്ലയിലെ സിമരിയക്ക് സമീപമുള്ള കസാരിയ പഞ്ചായത്തിലാണ് വിമാനം തകർന്നു വീണതെന്ന് അധികൃതർ.

കൊൽക്കത്തയുമായി റഡാർ ബന്ധം സ്ഥാപിച്ചശേഷം മോശം കാലാവസ്ഥയെത്തുടർന്ന് വിമാനം വഴിതിരിച്ചുവിടാൻ ആവശ്യപ്പെട്ടിരുന്നു. 07:34-ഓടെ വാരാണസിയിൽ നിന്ന് ഏകദേശം 100 നോട്ടിക്കൽ മൈൽ തെക്കുകിഴക്കായി കൊൽക്കത്തയുമായുള്ള ആശയവിനിമയവും റഡാർ ബന്ധവും നഷ്ടപ്പെട്ടു. രാത്രി 10 മണിക്ക് ഡൽഹിയിലെത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB) സംഘം സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്കൂട്ടറിൻറെ ഹാൻഡിലിൽ ബസ് തട്ടിയതിനെ തുടർന്നുണ്ടായ അപകടത്തിൽ  (10 minutes ago)

സർക്കാർ നിർമിക്കുന്ന ടൗൺഷിപ്പിൻറെ ഉദ്ഘാടനം മാർച്ച് ഒന്നിലേക്ക് മാറ്റി  (20 minutes ago)

തിരുവനന്തപുരം ജില്ലാ കളക്ടറുമായിരുന്ന വി.വി.വിജയൻ അന്തരിച്ചു...  (40 minutes ago)

സൺ ഷെയ്ഡ് തകർന്ന് വീണ് മരിച്ച തൊഴിലാളികളുടെ സംസ്കാരചടങ്ങുകൾ ഇന്ന് നടക്കും...  (47 minutes ago)

13 അംഗ മാധ്യമസംഘം ഗോവയിൽ...!    (53 minutes ago)

തൊഴിൽ വിജയവും സർക്കാർ ആനുകൂല്യങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് അനുകൂലം!  (1 hour ago)

സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം ഇന്ന് ഒൻപതാം ദിനം... തിരുവനന്തപുരത്ത് സർക്കാർ ആശുപത്രികളിൽ ചികിത്സ മുടങ്ങും  (1 hour ago)

എയര്‍ ആംബുലന്‍സ് തകര്‍ന്നു വീണ് രോ​ഗി ഉൾപ്പെടെ ഏഴു പേർക്ക്  (1 hour ago)

റാഞ്ചിയില്‍ നിന്ന് രോഗിയുമായി പറന്ന എയര്‍ ആംബുലന്‍സ് തകര്‍ന്നുവീണു  (7 hours ago)

മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് പട്ടയ വിതരണത്തിന് അനുമതി നല്‍കി ഹൈക്കോടതി  (8 hours ago)

ഇന്ത്യ വലിയ അപകടത്തിലേക്ക് നീങ്ങുന്നുവെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍  (10 hours ago)

വ്യാപാര ഡീലില്‍ നിന്ന് പിന്മാറുമെന്ന് യൂറോപ്യന്‍ യൂണിയനും യുകെയും: ട്രംപിന് യൂറോപ്പില്‍ നിന്ന് തിരിച്ചടി  (10 hours ago)

രണ്ടര വയസ്സുകാരി ഐഷ ഫാത്തിമയുടെ മരണം :ഡോക്ടര്‍മാര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച് കുട്ടിയുടെ പിതാവ് സിദ്ദിഖ്  (11 hours ago)

ആര്‍സിസിയുടെ ചരിത്രത്തിലെ പ്രധാന ദിവസമെന്ന് മന്ത്രി വീണാ ജോര്‍ജ്  (11 hours ago)

ആര്‍സിസിയില്‍ സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്ല ഇടപെടല്‍ നടത്തിയെന്ന് മുഖ്യമന്ത്രി  (12 hours ago)

Malayali Vartha Recommends