മുതിര്‍ന്ന സിപിഐ നേതാവ് ആര്‍ നല്ലകണ്ണ് അന്തരിച്ചു

മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ ആര്‍. നല്ലകണ്ണ് അന്തരിച്ചു. 101 വയസായിരുന്നു. ചെന്നൈയിലെ രാജീവ് ഗാന്ധി ആശുപത്രിയിലായിരുന്നു അന്ത്യം. ഉച്ചയ്ക്ക് 1.55നാണ് മരണം സ്ഥിരീകരിച്ചത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. കര്‍ഷക പ്രക്ഷോഭങ്ങളിലൂടെ ജനകീയനായ നേതാവായിരുന്നു. 1992 മുതല്‍ 2007 വരെ സിപിഐ തമിഴ്‌നാട് സംസ്ഥാന സെക്രട്ടറിയായിരുന്നു.
അണുബാധയ്ക്ക് പുറമെ വൃക്കസംബന്ധമായ തകരാറുകളും സംഭവിച്ചിരുന്നു. ഈ മാസം ഒന്നാംതീയതി മുതല്‍ ചെന്നൈയിലെ രാജീവ് ?ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ആശുപത്രിയില്‍ അദേഹത്തെ സന്ദര്‍ശിച്ചിരുന്നു. 15ാം വയസില്‍ കമ്യൂണിസ്റ്റ് പാര്‍ടി അംഗമായ നല്ലകണ്ണ് ജനകീയ പ്രക്ഷോഭങ്ങളുടെ നായകനായിരുന്നു.
തമിഴ്‌നാട് സര്‍ക്കാരിന്റെ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നല്ലകണ്ണിനെ തേടിയെത്തിയിട്ടുണ്ട്. അടുത്തിടെ ലഭിച്ച തമിഴ്‌നാട് സര്‍ക്കാരിന്റെ 10 ലക്ഷം രൂപയുടെ പുരസ്‌കാരം 5000 രൂപ കൂടി ചേര്‍ത്ത് തിരികെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു. തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ വീട് സൗജന്യമായി വേണ്ടെന്ന് പറഞ്ഞ് വാടക നല്‍കിയിരുന്നു. 1999ല്‍ കോയമ്പത്തൂര്‍ മണ്ഡലത്തില്‍ നിന്ന് അദ്ദേഹം പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























