ഇന്ത്യ ഇസ്രയേലിനൊപ്പം നില്‍ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യ ഇസ്രയേലിനൊപ്പം നില്‍ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇസ്രയേല്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇസ്രയേല്‍ പാര്‍ലമെന്റില്‍ സംസാരിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. 2023 ഒക്ടോബറില്‍ ഏകദേശം 1,200 പേര്‍ കൊല്ലപ്പെട്ട ഹമാസ് ആക്രമണത്തെയും, 175 ഓളം പേര്‍ മരിച്ച മുംബൈ ഭീകരാക്രമണത്തെയും പ്രധാനമന്ത്രി താരതമ്യം ചെയ്തു.
''ഞങ്ങള്‍ നിങ്ങളുടെ വേദന അനുഭവിക്കുന്നു. നിങ്ങളുടെ ദുഃഖത്തില്‍ ഞങ്ങള്‍ പങ്കുചേരുന്നു. ഈ നിമിഷത്തിലും അതിനപ്പുറവും പൂര്‍ണ വിശ്വാസത്തോടെ ഇന്ത്യ ഇസ്രയേലിനൊപ്പം ഉറച്ചുനില്‍ക്കുന്നു. ഈ ഭൂമിയുമായുള്ള ഇന്ത്യയുടെ ബന്ധം രക്തവും ബലിയര്‍പ്പണവും കൊണ്ട് എഴുതപ്പെട്ടതാണ്. ഒന്നാം ലോകമഹായുദ്ധസമയത്ത് അയ്യായിരത്തിലധികം ഇന്ത്യന്‍ സൈനികര്‍ ഈ മേഖലയില്‍ ജീവന്‍ ബലിയര്‍പ്പിച്ചു. 1918 സെപ്റ്റംബറിലെ ഹൈഫയിലെ കുതിരപ്പടയുടെ മുന്നേറ്റം സൈനിക ചരിത്രത്തിലെ സുപ്രധാന അധ്യായമായി ഇന്നും നിലനില്‍ക്കുന്നു''നരേന്ദ്ര മോദി പറഞ്ഞു.
സിന്ധുനദീതടത്തിലെയും ജോര്‍ദാന്‍ താഴ്‌വരയിലെയും പുരാതന നാഗരികതകളെ പരാമര്‍ശിച്ചുകൊണ്ട് ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെയും പങ്കിട്ട സംസ്‌കാരത്തെയും കുറിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു വിശദീകരിച്ചു.
https://www.facebook.com/Malayalivartha
























