ഇന്‍സ്റ്റഗ്രാമില്‍ പത്ത് കോടി ഫോളോവേഴ്‌സ്; ലോകത്തെ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന രാഷ്ട്രീയ നേതാവ് നരേന്ദ്ര മോദി

സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ 100 ദശലക്ഷം (10 കോടി) ഫോളോവേഴ്‌സ് എന്ന ചരിത്ര നേട്ടം പിന്നിടുന്ന ലോകത്തിലെ ആദ്യ നേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതോടെ ലോകത്തെ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന രാഷ്ട്രീയ നേതാവായി അദ്ദേഹം മാറി. ഇന്‍സ്റ്റഗ്രാമിന് പുറമെ എക്‌സില്‍ 106 ദശലക്ഷവും ഫേസ്ബുക്കില്‍ 54 ദശലക്ഷവും ഫോളോവേഴ്‌സ് മോദിക്കുണ്ട്
വ്യാഴാഴ്ചയാണ് മോദി ഈ നേട്ടം കൈവരിച്ചത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് (43.2 ദശലക്ഷം).
ട്രംപിനേക്കാള്‍ ഇരട്ടിയിലധികം ഫോളോവേഴ്‌സ് ഇപ്പോള്‍ മോദിക്കുണ്ട്. ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ (15 ദശലക്ഷം), ബ്രസീല്‍ പ്രസിഡന്റ് ലുല ഡസില്‍വ (14.4 ദശലക്ഷം) എന്നിവരാണ് തൊട്ടുപിന്നിലുള്ളത്. 2014ലാണ് പ്രധാനമന്ത്രി ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് ആരംഭിച്ചത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ ഇടപെടലുകള്‍ നടക്കുന്ന ഡിജിറ്റല്‍ ഇടങ്ങളിലൊന്നായി അദ്ദേഹത്തിന്റെ അക്കൗണ്ട് മാറി.
രാജ്യത്തെ മറ്റ് നേതാക്കളുമായി താരതമ്യം ചെയ്യുമ്പോഴും മോദി ഏറെ മുന്നിലാണ്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് 16.1 ദശലക്ഷവും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് 12.6 ദശലക്ഷവും ഫോളോവേഴ്‌സാണുള്ളത്.
https://www.facebook.com/Malayalivartha























