Widgets Magazine
10
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രണയിക്കാത്തവര്‍ പൊട്ടന്മാരാണ്: ‘എന്നെ പ്രണയിക്കുന്നവരുണ്ട്, ഞാനും പ്രണയിക്കുന്നുണ്ട്: അഴിമതിക്കാരനെന്ന് ആരും പറയില്ല, എന്റെ ശത്രുക്കൾ വീട്ടിൽ തന്നെ!": രാഹുൽ മാങ്കൂട്ടത്തിലിന് മറുപടിയുമായി മന്ത്രി ഗണേഷ് കുമാർ...


ഇപ്പോഴേ ഇമോഷണൽ ആകല്ലേ മന്ത്രീ!"; ഗണേഷ് കുമാറിനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


പാലക്കാട് രാഹുൽ തരംഗം; പോരാട്ടം തുടരുമെന്ന് പ്രഖ്യാപനം, സ്വതന്ത്ര സ്ഥാനാർത്ഥിത്വ വാർത്തകൾ തള്ളി എംഎൽഎ...


ആറ്റുകാൽ പൊങ്കാലയ്ക്കിടെ വീട്ടമ്മ പൊള്ളലേറ്റ് മരിച്ച സംഭവം: സുരക്ഷാവീഴ്ചയെന്ന് കുടുംബം, നടപടി ഉറപ്പുനൽകി മേയർ...


ഗണേഷിന് 'അന്തസ്സ്' തിരിച്ചടിയാകുന്നു; കുടുംബവീട്ടിലെ നാടകീയ രംഗങ്ങൾക്കിടയിൽ മന്ത്രിയെ ഉന്നമിട്ട് രാഹുൽ മാങ്കൂട്ടത്തിൽ...

ബംഗളൂരുവില്‍ പത്തൊന്‍പതുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം: നേതാവിന്റെ മകന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍

02 MARCH 2026 06:07 PM IST
മലയാളി വാര്‍ത്ത

ബംഗളൂരു അമൃതഹള്ളിയില്‍ പത്തൊന്‍പതുകാരിയെ വില്ലയില്‍ എത്തിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ രാഷ്ട്രീയ നേതാവിന്റെ മകന്‍ ഉള്‍പ്പെടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. നബില്‍, ഡിക്‌സണ്‍, അനിരുദ്ധ, മോഹിത്, അവന്‍ എന്നിവരാണ് പിടിയിലായത്. ഇതില്‍ അനിരുദ്ധ് ദാവന്‍ഗരെ കൗണ്‍സിലറുടെ മകനാണ്. ഒരു ഐപിഎസ് ഉദ്യോഗസ്ഥന്റെ ഉടമസ്ഥതയിലുള്ള വില്ലയിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്.

ഇന്‍സ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ചാണ് പ്രതികള്‍ പെണ്‍കുട്ടിയെ വലയിലാക്കിയത്. പാര്‍ട്ടി ആഘോഷിക്കാനെന്ന വ്യാജേന പെണ്‍കുട്ടിയെ വില്ലയില്‍ എത്തിക്കുകയായിരുന്നു. അവിടെ വെച്ച് നിര്‍ബന്ധപൂര്‍വ്വം ലഹരി ഗുളികകള്‍ നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷം രണ്ടുപേര്‍ ചേര്‍ന്ന് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി. പീഡനത്തിന് ശേഷം മോഹിത്തിന്റെ കാറില്‍ കയറ്റി പെണ്‍കുട്ടിയെ ലുലു മാളിന് സമീപം ഉപേക്ഷിക്കുകയായിരുന്നു.

ഈ കേസില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതോടെ സമാനമായ രീതിയില്‍ തട്ടിപ്പിനിരയായ 19 ഓളം പെണ്‍കുട്ടികള്‍ കൂടി പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. നഗരത്തിലെ പ്രമുഖ കോളേജുകളിലെ വിദ്യാര്‍ത്ഥിനികളെ ലക്ഷ്യമിട്ടാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. മോഡലിംഗ്, ഫോട്ടോഷൂട്ട്, പാര്‍ട്ടി എന്നിവയുടെ പേരില്‍ പെണ്‍കുട്ടികളെ ക്ഷണിക്കുന്നതാണ് ഇവരുടെ രീതി. ആദ്യം പബ്ബുകളിലും കഫെകളിലും വെച്ച് കണ്ട് വിശ്വാസം നേടിയെടുത്ത ശേഷം, പിന്നീട് വില്ലകളിലെത്തിച്ച് പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് ഈ സംഘത്തിന്റെ സ്ഥിരം രീതിയാണെന്ന് പോലീസ് കണ്ടെത്തി.

 

കേസിലെ പ്രധാന പ്രതിയായ അനിരുദ്ധാണ് പീഡനം നടന്ന വില്ല ബുക്ക് ചെയ്തതെന്ന് പോലീസ് സ്ഥിരീകരിച്ചു. കോണ്‍ട്രാക്ടര്‍ കൂടിയായ അനിരുദ്ധിനെ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സംഘത്തിലെ മറ്റ് അംഗങ്ങളായ ശ്രാവണ്‍, മോഹിത്ത് എന്നിവര്‍ക്കും കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. പെണ്‍കുട്ടികളെ ഇത്തരത്തില്‍ വില്ലകളില്‍ എത്തിക്കുന്നതിനായി സംഘത്തലവന്‍ നിഖില്‍ മറ്റുള്ളവര്‍ക്ക് പണം നല്‍കിയിരുന്നതായും വിവരമുണ്ട്. നിലവില്‍ കേസില്‍ ഏഴ് പേരെ സാക്ഷികളായി ചേര്‍ത്തിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സഹപാഠിയുടെ മര്‍ദനത്തില്‍ ഒന്‍പതാം ക്ലാസുകാരന് ദാരുണാന്ത്യം  (1 hour ago)

കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

മുടി മുറിച്ചത് ശരിയായില്ലെന്ന യുവതിയുടെ പരാതിയില്‍ ലക്ഷങ്ങള്‍ പിഴയിട്ട് സുപ്രീംകോടതി  (2 hours ago)

ഡിജെ സനയ്‌ക്കെതിരെ ലൈംഗികാധിക്ഷേപവും ബോഡി ഷെയ്മിംഗും  (2 hours ago)

ആഗോള സുരക്ഷയ്ക്ക് ഭീഷണിയായ ഇറാന്റെ ആയുധശേഷി ഇല്ലാതാക്കുമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി  (2 hours ago)

ഗള്‍ഫിലെ സി.ബി.എസ്.ഇ പരീക്ഷകള്‍ വീണ്ടും മാറ്റി  (2 hours ago)

ഐസിസി ലോകകപ്പ് ടീമില്‍ സഞ്ജു സാംസണ്‍ ഓപ്പണര്‍, 12 അംഗ ടീമില്‍ ഇന്ത്യന്‍ ടീമില്‍നിന്ന് നാലു പേര്‍  (2 hours ago)

വയോധിക ദമ്പതികള്‍ തൂങ്ങിമരിച്ച നിലയില്‍; പോസ്റ്റ്‌മോര്‍ട്ടം നടത്തരുതെന്ന് കുറിപ്പ്  (2 hours ago)

ഒന്‍പത് വയസുകാരി വിനോദിനിക്ക് ചികിത്സാ പിഴവിനെ തുടര്‍ന്ന് വലതുകൈ മുറിച്ചു മാറ്റേണ്ടി വന്ന സംഭവം  (3 hours ago)

എങ്ങനെ നല്ലൊരു കാര്യത്തെ ചീത്തയാക്കാന്‍ കഴിയുന്നു എന്നതിന്റെ ഉദാഹരണമാണിത്; മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി  (4 hours ago)

സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകള്‍ വീണ്ടും കളര്‍ഫുള്‍ ആകും  (4 hours ago)

അറബിക്കൂട്ടങ്ങളുടെ വെള്ളംകുടി കുടി മുട്ടിക്കും..! ഡീസലൈനേഷൻ പ്ലാന്റിൽ പൊട്ടിത്തെറി..? കൂട്ടത്തോടെ ഇറങ്ങും ഇറാന്‍ തീച്ചൂളയിൽ  (4 hours ago)

കെടെറ്റ് പരീക്ഷയ്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി; മാര്‍ച്ച് 16 വരെ അപേക്ഷ സമര്‍പ്പിക്കാം  (5 hours ago)

'ഖമേനി ചത്ത് പണ്ടാരമടങ്ങി എന്നിട്ടും നീയൊക്കെ മോങ്ങൽ നിർത്തിയില്ലേ..! ഇന്ത്യക്കാരെ പച്ചയ്ക്ക് തെറിവിളിച്ച് US പട്ടാളക്കാരി  (5 hours ago)

ഗണേഷ് കുമാറിനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ; ഗണേഷ് കുമാറിനെ എപ്പോഴാണ് അറസ്റ്റ് ചെയ്യുന്നതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (6 hours ago)

Malayali Vartha Recommends