ഹോർമുസ് കടലിടുക്കിൽ മാൾട്ടയുടെ പതാക വഹിച്ച കപ്പലിന് നേരെ ആക്രമണം. കപ്പലിലെ 24 ജീവനക്കാരെയും രക്ഷിച്ചു

ഹോർമുസ് കടലിടുക്കിൽ മാൾട്ടയുടെ പതാക വഹിച്ച കപ്പലിന് നേരെ ആക്രമണം. കപ്പലിലെ 24 ജീവനക്കാരെയും രക്ഷിച്ചു.
ഹോർമുസ് കടലിടുക്കിന്റെ മുകൾഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന 'സഫീൻ പ്രസ്റ്റീജ്' എന്ന മാൾട്ടയുടെ പതാക ഘടിപ്പിച്ച കണ്ടെയ്നർ കപ്പലിന് നേരെയാണ് മിസൈൽ ആക്രമണം. കപ്പലിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ഒമാന് ഏകദേശം രണ്ട് നോട്ടിക്കൽ മൈൽ അകലെവെച്ചായിരുന്നു ആക്രമണം. കപ്പലിന്റെ ജലനിരപ്പിന് തൊട്ടുമുകളിലായി അജ്ഞാതമായ ഒരു വസ്തു വന്നിടിച്ചതിനെത്തുടർന്ന് എഞ്ചിൻ റൂമിൽ തീപിടുത്തമുണ്ടാകുകയായിരുന്നു. പിന്നാലെ ജീവനക്കാര്‍ കപ്പല്‍ ഉപേക്ഷിച്ചു.
ഇസ്രായേലും യുഎസും ചേര്‍ന്ന് ഇറാനെ ആക്രമിച്ചതിന് പിന്നാലെ വാണിജ്യ കപ്പല്‍ ഗതാഗതത്തില്‍ അതിനിര്‍ണായകമായ ഹോര്‍മുസ് കടലിടുക്ക് അടച്ചതായി ഇറാന്‍ പ്രഖ്യാപിച്ചിരുന്നു. വിലക്ക് ലംഘിക്കുന്ന ഏത് കപ്പലും ആക്രമിക്കുമെന്ന് ഇറാന്റെ ഇസ്‌ലാമിക് റവലൂഷണറി ഗാര്‍ഡ് കമാന്‍ഡറുടെ ഉപദേശകന്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഹോര്‍മുസ് കടലിടുക്കില്‍ എണ്ണ ടാങ്കറിന് നേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണമുണ്ടായിരുന്നു.
അതേസമയം ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ ടാങ്കറുകൾക്ക് ആവശ്യമെങ്കിൽ അമേരിക്കൻ നാവികസേന നേരിട്ട് അകമ്പടി സേവിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു.
https://www.facebook.com/Malayalivartha

























