അമേരിക്കന്‍ എണ്ണക്കപ്പല്‍ ആക്രമിച്ച് ഇറാന്‍

പേര്‍ഷ്യന്‍ ഗള്‍ഫിന്റെ വടക്കന്‍ മേഖലയില്‍ അമേരിക്കന്‍ എണ്ണക്കപ്പല്‍ ആക്രമിച്ചതായി ഇറാന്റെ ഇസ്‌ലാമിക് റവല്യൂഷണറി ഗാര്‍ഡ്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇറാന്റെ യുദ്ധക്കപ്പലായ ദേനയെ യുഎസ് അന്തര്‍വാഹിനി ആക്രമിച്ചതിനു പിന്നാലെയാണ് ആക്രമണം.
മിസൈല്‍ ആക്രമണത്തിന് ഇരയായി കപ്പലില്‍ തീപിടിച്ചെന്ന് ഇറാന്റെ മെഹര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. യുഎസ് സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല. തങ്ങളുടെ യുദ്ധക്കപ്പല്‍ തകര്‍ത്തതിന് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി മണിക്കൂറുകള്‍ക്കകമാണ് ഈ ആക്രമണം നടന്നത്. ഇന്ത്യന്‍ തുറമുഖങ്ങള്‍ ആക്രമണത്തിന് ഉപയോഗിച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
കുവൈത്ത് തീരത്ത് സ്‌ഫോടനം. മുബാരക് അല്‍ കബീറിന് 30 നോട്ടിക്കല്‍ മൈല്‍ ദൂരെയാണ് കപ്പലില്‍ സ്‌ഫോടനമുണ്ടായത്. ചരക്കു കപ്പലില്‍നിന്നുള്ള എണ്ണ കടലില്‍ പരന്നു. കപ്പലിലേക്ക് വെള്ളം കയറുന്നതായും റിപ്പോര്‍ട്ടുണ്ട്. കപ്പലിലുള്ളവര്‍ സുരക്ഷിതരാണ്.
ദോഹയിലെ യുഎസ് എംബസിക്ക് അടുത്ത് താമസിക്കുന്നവരെ ഖത്തര്‍ ഒഴിപ്പിക്കുന്നു. താല്‍ക്കാലിക സുരക്ഷാ നടപടികളുടെ ഭാഗമാണിതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഒഴിപ്പിക്കുന്നവര്‍ക്ക് താമസ സൗകര്യം ഒരുക്കും.
യുഎസിനു ഭീഷണിയായതിനാലാണ് ശ്രീലങ്കന്‍ തീരത്തെ കപ്പല്‍ മുക്കിയതെന്ന് യുഎസ് റിട്ട.ജനറല്‍ മാര്‍ക് കിമ്മിറ്റ് അവകാശപ്പെട്ടു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നടത്തിയ ടോര്‍പിഡോ ആക്രമണത്തിലാണ് ഇറാനിയന്‍ നാവികസേനയുടെ കപ്പല്‍ തകര്‍ത്തത്. 87 നാവികര്‍ കൊല്ലപ്പെട്ടു.
https://www.facebook.com/Malayalivartha





















