Widgets Magazine
06
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് രാജിവച്ച് സി വി ആനന്ദ ബോസ്

05 MARCH 2026 10:35 PM IST
മലയാളി വാര്‍ത്ത

ബംഗാള്‍ ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് സി വി ആനന്ദ ബോസ് രാജിവച്ചു. രാജിക്ക് കാരണം എന്തെന്ന് വ്യക്തമായിട്ടില്ല. ഗവര്‍ണറുടെ ഓഫീസിലെ തന്റെ സമയം അവസാനിച്ചുവെന്ന് മാത്രമാണ് അദ്ദേഹം നിലവില്‍ പ്രതികരിച്ചിട്ടുള്ളത്. അതിനിടെ നിലവിലെ തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി പുതിയ ബംഗാള്‍ ഗവര്‍ണര്‍ എന്ന് മമതാ ബാനര്‍ജി അറിയിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി ഇക്കാര്യം അറിയിച്ചുവെന്നും അവര്‍ വ്യക്തമാക്കി. ഗവര്‍ണറുടെ രാജി ഞെട്ടിച്ചുവെന്നും മമത ബാനര്‍ജി പ്രതികരിച്ചു. കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് രാഷ്ട്രീയ സമ്മര്‍ദം സിവി ആനന്ദ ബോസിന് ഉണ്ടായിരുന്നോ എന്ന സംശയവും മുഖ്യമന്ത്രി പ്രകടിപ്പിച്ചിട്ടുണ്ട്.

നാളെയും മറ്റന്നാളും രാഷ്ട്രതി ദ്രൗപതി മുര്‍മു ബംഗാള്‍ സന്ദര്‍ശിക്കാന്‍ ഇരിക്കെയാണ് ആനന്ദ ബോസിന്റെ രാജി.2022 നവംബര്‍ മാസത്തിലാണ് സിവി ആനന്ദ ബോസ് ബംഗാള്‍ ഗവര്‍ണറായി നിയമിതനാകുന്നത്. പശ്ചിമബംഗാള്‍ സര്‍ക്കാരുമായി നിരന്തരം പോരടിച്ച ഗവര്‍ണറായിരുന്നു അദ്ദേഹം. അതിനിടെ, ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ കവിന്ദര്‍ ഗുപ്തയും രാജിവെച്ചു. കൂടുതല്‍ ഗവര്‍ണ്ണര്‍മാര്‍ രാജിവെച്ചേക്കുമെന്നാണ് വിവരം. പുതിയ നിയമനങ്ങള്‍ നടന്നേക്കുമെന്ന സൂചനയാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആനന്ദബോസ് രാജിക്ക് പിന്നാലെ ആർ.എൻ രവിയെ ബംഗാൾ ഗവർണറായി നിയമിച്ചു  (16 minutes ago)

ഗള്‍ഫ് മേഖലയിലെ സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷകള്‍ റദ്ദാക്കി  (17 minutes ago)

നടി തൃഷയ്ക്കൊപ്പം വിവാഹവേദിയിൽ ഒന്നിച്ചെത്തി നടൻ വിജയ്  (19 minutes ago)

ജിമ്മില്‍ ഗ്ലാമറസ്സ് ലുക്കില്‍ നടി സംയുക്ത മേനോന്‍  (24 minutes ago)

ആണവപോര്‍മുന വഹിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ 'മിനിറ്റ്മാന്‍ III' പരീക്ഷിച്ച് യുഎസ്  (26 minutes ago)

ഇന്ത്യയുടെ സുഖോയ് യുദ്ധവിമാനം തകര്‍ന്നു വീണു? റഡാറിൽ നിന്ന് ബന്ധം നഷ്ടപ്പെട്ടു, പൈലറ്റിനെ കാണാനില്ല  (35 minutes ago)

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ മാറ്റി നിയമിച്ചു; തമിഴ്‌നാട് ഗവര്‍ണറിന്റെ അധിക ചുമതല കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന്  (38 minutes ago)

ആവേശപ്പോരില്‍ ഇംഗ്ലണ്ടിനെ 7 റൺസിന് വീഴ്ത്തി ഇന്ത്യ ലോകകപ്പ് ഫൈനലില്‍, സഞ്ജു കളിയിലെ താരം  (39 minutes ago)

-പശ്ചിമേഷ്യൻ യുദ്ധം സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക്.  (43 minutes ago)

ഇറാനിയന്‍ കപ്പലിന്റെ രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ നാവികസേനയും  (46 minutes ago)

പ്രവാസികളുടെ സുരക്ഷ പ്രധാനം...! ഒമാൻ സുൽത്താനോടും കുവൈത്ത് കിരീടാവകാശിയോടും മോദിയുടെ കർശന നിർദേശം  (50 minutes ago)

20 വർഷത്തെ പ്രവാസം, കൈനിറയെ കോടികളുമായി മലയാളി നാട്ടിലേക്ക് പ്രിയപ്പെട്ടവരുടെ നിർബന്ധത്തിനെടുത്ത അവസാന ടിക്കറ്റിൽ 'മഹാഭാഗ്യം'  (52 minutes ago)

നിർത്താതെ 'റോറിംഗ് ലയൺ' സൗദിയിലെ അരാംകോയിൽ ഇറാന്റെ കണ്ണ്...! ആയുധ പുര നിറച്ച് അമേരിക്ക..! അറ്റം കണ്ടേ മടങ്ങു  (55 minutes ago)

ട്രംപിൻ്റെ കഴുത്തിൽ ചുവന്ന പാടുകൾ;ഇറാന്റെ പണിയോ ചിത്രങ്ങൾ പുറത്ത്...!  (56 minutes ago)

ഞങ്ങൾ തന്നെ...ഇറാന്റെ കപ്പൽ വിഴുങ്ങി അമേരിക്കയുടെ പൊട്ടി ചിരി തെളിവ് ഇതാ..! വീഡിയോ പുറത്ത് വിട്ട് US അവസാന മുന്നറിയിപ്പ് ഇങ്ങനെ  (58 minutes ago)

Malayali Vartha Recommends