ഇറാനിയന്‍ കപ്പലിന്റെ രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ നാവികസേനയും

ശ്രീലങ്കന്‍ തീരത്തു തകര്‍ന്ന ഇറാനിയന്‍ കപ്പലായ ഐആര്‍ഐഎസ് ദേനയിലെ രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ നാവികസേനയും. വിവരം ലഭിച്ചയുടന്‍ ഇന്ത്യന്‍ നാവികസേന രക്ഷാപ്രവര്‍ത്തനം ആരംഭിച്ചുവെന്നു നാവികസേന വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ശ്രീലങ്കന്‍ നാവികസേന റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, മാര്‍ച്ച് 4ന് പുലര്‍ച്ചെയാണ് ഐആര്‍ഐഎസ് ദേനയില്‍ നിന്നുള്ള അപായ സന്ദേശം കൊളംബോയിലെ മാരിടൈം റെസ്‌ക്യൂ കോര്‍ഡിനേഷന്‍ സെന്ററില്‍ ലഭിച്ചത്. ശ്രീലങ്കയുടെ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ മേഖലയില്‍, ഗാലെ തീരത്തിന് 20 നോട്ടിക്കല്‍ മൈല്‍ പടിഞ്ഞാറ് മാറിയാണ് കപ്പല്‍ ഉണ്ടായിരുന്നത് എന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. തകര്‍ന്ന കപ്പലിലെ ജീവനക്കാരെ കണ്ടെത്തുക എന്ന മാനുഷിക പരിഗണന മുന്‍നിര്‍ത്തിയാണ് ഇന്ത്യന്‍ നാവികസേന ഈ ദൗത്യത്തില്‍ പങ്കുചേരുന്നതെന്നും രക്ഷാപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ശ്രീലങ്കന്‍ അധികൃതരുമായുള്ള ഏകോപനം തുടരുകയാണെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ശ്രീലങ്കയുടെ നേതൃത്വത്തില്‍ നടക്കുന്ന തിരച്ചില്‍ ശക്തിപ്പെടുത്താന്‍ മാര്‍ച്ച് 4 രാവിലെ 10 മണിക്ക് ഇന്ത്യന്‍ നാവികസേന ഒരു ദീര്‍ഘദൂര സമുദ്ര നിരീക്ഷണ വിമാനം വിന്യസിച്ചു. ജീവന്‍ രക്ഷാബോട്ടുകളുമായി മറ്റൊരു വിമാനത്തെയും അടിയന്തര സാഹചര്യത്തിനായി സജ്ജമാക്കിയിട്ടുണ്ട്. ഇതിനു പുറമേ അപകടമുണ്ടായ സ്ഥലത്തിനു സമീപമുണ്ടായിരുന്ന ഐഎന്‍എസ് തരംഗിണിയെ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തിനായി നിയോഗിച്ചു. 4ന് വൈകിട്ട് നാലുമണിയോടെ കപ്പല്‍ തിരച്ചില്‍ മേഖലയില്‍ എത്തിച്ചേര്‍ന്നു. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കുന്നതിന് കൊച്ചിയില്‍ നിന്നും ഐഎന്‍എസ് ഇക്ഷക് പുറപ്പെടുകയും നിലവില്‍ ആ പ്രദേശത്ത് തിരച്ചില്‍ തുടരുകയും ചെയ്യുന്നുവെന്നും നാവികസേന വ്യക്തമാക്കി.
ഇന്ത്യ ആതിഥേയത്വം വഹിച്ച 'മിലാന്‍ 2026' നാവികാഭ്യാസത്തില്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു ഐആര്‍ഐഎസ് ദേന. അമേരിക്കന്‍ അന്തര്‍വാഹിനിയില്‍ നിന്നുള്ള ടോര്‍പ്പിഡോ ആക്രമണമാണ് കപ്പല്‍ തകരാന്‍ കാരണമായതെന്നാണു റിപ്പോര്‍ട്ടുകള്‍. യുഎസ് ആക്രമണത്തില്‍ 87 ഇറാന്‍ നാവികര്‍! കൊല്ലപ്പെട്ടെന്നും രക്ഷപ്പെട്ട 32 പേര്‍ നിലവില്‍ ചികിത്സയിലാണെന്നും ശ്രീലങ്കന്‍ നാവികസേന വ്യക്തമാക്കിയിരുന്നു. കാണാതായ 60ഓളം പേര്‍ക്കുവേണ്ടി തിരച്ചില്‍ തുടരുകയാണെന്നാണ് ഒടുവിലെ റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha
























