ഇന്ത്യൻ വ്യോമസേനയുടെ സുഖോയ് 30 MKI യുദ്ധവിമാനം തകർന്നുവീണു.... അസമിലെ ജോർഹട്ടിൽ നിന്ന് 60 കി.മി അകലെയാണ് വിമാനം തകർന്നു വീണതെന്ന് ഇന്ത്യൻ വ്യോമസേന, തെരച്ചിൽ പുരോഗമിക്കുന്നു...

ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനം അപകടത്തില്‍പ്പെട്ടെന്ന് സംശയം. സുഖോയ് 30 എംകെഐ അസമില്‍വെച്ച് റഡാറില്‍ നിന്ന് അപ്രത്യക്ഷമായെന്ന് ഇന്ത്യന്‍ വ്യോമസേന . അസമിലെ ജോര്‍ഹട്ടിലാണ് സംഭവം. വൈകുന്നേരം 7.42 ഓടെയായിരുന്നു അവസാനമായി വിമാനത്തില്‍ നിന്നും സിഗ്‌നല്‍ ലഭിച്ചതെന്ന് വ്യോമസേന എക്‌സില്‍ കുറിച്ചു.
തെരച്ചില്‍ തുടരുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുന്നുവെന്നും വ്യോമസേന കുറിപ്പില്‍ പറയുന്നു.
ഇന്ത്യൻ വ്യോമസേനയുടെ സുഖോയ് 30 MKI യുദ്ധവിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായിരുന്നു.
https://www.facebook.com/Malayalivartha























