ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം സുഖോയ് തകർന്നുവീണുണ്ടായ അപകടം... രണ്ടു പൈലറ്റുമാർക്ക് വീരമൃത്യു

ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം സുഖോയ് തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ടു പൈലറ്റുമാർക്ക് വീരമൃത്യു. സ്ക്വാഡ്രൺ ലീഡർ അനൂജ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് പൂർവേശ് ദുരാഗ്കർ എന്നിവരാണ് വീരമൃത്യു വരിച്ചത്. ഇന്നലെ വൈകുന്നേരം 7.42 ഓടെയാണ് വിമാനത്തിന്റെ സിഗ്നൽ അവസാനമായി ലഭിച്ചത്.
തുടർന്ന് നടത്തിയ തെരച്ചിലിനിടെയാണ് പൈലറ്റുമാരുടെ മൃതദേഹം കണ്ടെത്താനായത്. നേരത്തെ, വിമാനത്തിൻ്റെ ഒരു ഭാഗം കണ്ടെത്തിയിട്ടുണ്ടായിരുന്നു. ഈ ഭാഗം പൂർണ്ണമായി കത്തിനശിച്ച നിലയിലായിരുന്നു.
അതേസമയം അസമിലെ ജോർഹട്ടിൽ നിന്ന് ഇന്നലെയാണ് വിമാനം പുറപ്പെട്ടത്. സുഖോയ് -30 എംകെ 1 യുദ്ധവിമാനം റഡാറിൽ നിന്ന് ബന്ധം നഷ്ടപ്പെട്ടെന്നും തെരച്ചിൽ നടത്തുകയാണെന്നും പ്രതിരോധ വകുപ്പ് അറിയിച്ചു.
"
https://www.facebook.com/Malayalivartha


























