തൊണ്ടിമുതലായി സ്‌റ്റേഷനിലുള്ളത് ഏഴ് കോടി

ബെംഗളൂരുവിലെ സിദ്ധാപുര പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരാണ് മാസങ്ങളായി ഏഴ് കോടിക്ക് കാവലിരിക്കുന്നത്. എടിഎമ്മില്‍ നിറയ്‌ക്കേണ്ട പണം കവര്‍ന്ന കേസിലെ തൊണ്ടിമുതലാണ് മാസങ്ങളായി സിദ്ധാപുര പൊലീസ് സ്‌റ്റേഷനില്‍ സൂക്ഷിച്ചിരിക്കുന്നത്. വന്‍തുകയുടെ തൊണ്ടിമുതലിന് സുരക്ഷയൊരുക്കേണ്ടതിനാല്‍ സ്‌റ്റേഷനിലെ പൊലീസുകാര്‍ക്ക് ഉറക്കമില്ലാത്ത രാത്രികളാണ് നിലവിലുള്ളത്.
കഴിഞ്ഞ വര്‍ഷം നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പട്ടാപ്പകല്‍ എടിഎമ്മില്‍ നിറയ്ക്കാനായി കൊണ്ടുപോയ 7 കോടി രൂപ ഒരു സംഘം കൊള്ളയടിക്കുകയായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് സിഎംഎസ് എന്ന ഏജന്‍സിയിലെ മുന്‍ ജീവനക്കാരനായ സേവ്യര്‍, ഗോവിന്ദപുര പൊലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിള്‍ അണ്ണപ്പ നായിക്, സിഎംഎസ് ഏജന്‍സിയിലെ മറ്റ് ജീവനക്കാര്‍ എന്നിവരുള്‍പ്പെടെ ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്നാണ് 7 കോടി രൂപ കണ്ടെടുത്തത്.
പിടിച്ചെടുത്ത ഈ പണം കഴിഞ്ഞ നാല് മാസമായി സിദ്ധാപുര സ്‌റ്റേഷനിലാണ് സൂക്ഷിച്ചിരിക്കുന്നത്. കണ്ണിലെണ്ണയൊഴിച്ചാണ് പൊലീസുകാര്‍ ഇതിന് കാവലിരിക്കുന്നത്. പ്രത്യേകിച്ച് രാത്രികാലങ്ങളില്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ അതീവ ജാഗ്രതയിലാണ്. രാത്രിയില്‍ ആരെങ്കിലും സ്‌റ്റേഷനിലേക്ക് വന്നാല്‍ അവരെ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് അകത്തേക്ക് വിടുന്നത്. പരാതി നല്‍കാനെത്തുന്നവരെ മാത്രമേ സ്‌റ്റേഷനകത്തേക്ക് പ്രവേശിപ്പിക്കുന്നുള്ളൂ.
വന്‍തുക സ്‌റ്റേഷനിലുള്ളതിനാല്‍ രാത്രിയില്‍ കുറച്ച് മണിക്കൂറുകള്‍ സ്‌റ്റേഷന്റെ വാതില്‍ അടച്ചിടാറുണ്ടെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ അവകാശവാദം പൂര്‍ണ്ണമായും തള്ളിക്കളയുകയാണ് ചെയ്തിട്ടുള്ളത്. ഒരു പൊലീസ് സ്‌റ്റേഷനാകുമ്പോള്‍ അവിടെ പിടിച്ചെടുത്ത ഒരുപാട് സാധനങ്ങളും പണവുമൊക്കെ ഉണ്ടാകും. കോടതിയില്‍ നിന്ന് ഉത്തരവ് വരുന്നത് വരെ അത് സുരക്ഷിതമായി സൂക്ഷിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. അതുപോലെ തന്നെയാണ് ഈ പണത്തിന്റെ കാര്യവും. വലിയ തുക സ്‌റ്റേഷനിലുള്ളതുകൊണ്ട് ഞങ്ങള്‍ക്ക് പ്രത്യേക ടെന്‍ഷനൊന്നുമില്ല. കോടതി ഉത്തരവ് കിട്ടിയാലുടന്‍ പണം ബന്ധപ്പെട്ടവര്‍ക്ക് കൈമാറുമെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം.
https://www.facebook.com/Malayalivartha





















