മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസ്... ഗുർമീത് റാം റഹിം സിങ്ങിനെ വെറുതെ വിട്ട് പഞ്ചാബ്-ഹരിയാന ഹൈക്കോടതി

മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ ദേരാ സച്ചാ സൗദ തലവൻ ഗുർമീത് റാം റഹിം സിങ്ങിനെ പഞ്ചാബ്-ഹരിയാന ഹൈക്കോടതി വെറുതെ വിടുകയായിരുന്നു. 2002ലായിരുന്നു ഹരിയാനയിലെ 'പുരാ സച്ച്' പത്രത്തിലെ മാധ്യമ പ്രവർത്തകനായ രാമചന്ദ്ര ഛത്രപതി കൊലപ്പെട്ടത്. കുറ്റക്കാരനെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ച് ഏഴ് വർഷത്തിന് ശേഷമാണ് കേസിൽ ഗുർമീതിനെ ഹൈക്കോടതി വെറുതെ വിട്ടത്.
അതേസമയം ദേര ആസ്ഥാനത്തെ ലൈംഗിക അതിക്രമം പുറത്തുകൊണ്ടുവന്ന റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് മാധ്യമ പ്രവർത്തകനായ രാമചന്ദ്ര ഛത്രപതി കൊല്ലപ്പട്ടത്. വാർത്ത പ്രസിദ്ധീകരിച്ചതിന്റെ പ്രതികാരമായിരുന്നു കൊലപാതകം നടത്തിയത്. കേസിൽ 2019ലാണ് പഞ്ച്കുളയിലെ പ്രത്യേക സിബിഐ കോടതി ഗുർമീത് റാം റഹീം ഉൾപ്പടെ നാലുപ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
രണ്ട് അനുയായികളെ ബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ 2017 ഓഗസ്റ്റിൽ കോടതി ഗുർമീത് റാം റഹീമിന് ഇരുപത് വർഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. നിലവിൽ ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട് റോഹ്ത്തക്കിലെ സുനാരിയ ജയിലിലാണ് ഗുർമീത് റാം റഹീം ഉള്ളത്.
https://www.facebook.com/Malayalivartha

























