പാചക വാതക സിലിണ്ടർ ബുക്കിങ്ങിന് നിയന്ത്രണം.... 21 ദിവസത്തെ ലോക്ക്-ഇൻ പിരീഡ് ഏർപ്പെടുത്തി, നിയന്ത്രണം വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ

രാജ്യത്ത് പാചക വാതക സിലിണ്ടർ ബുക്കിങ്ങിന് നിയന്ത്രണം. എൽപിജി റീഫില്ലുകൾക്ക് എണ്ണ വിതരണ കമ്പനികൾ 21 ദിവസത്തെ ലോക്ക്-ഇൻ പിരീഡ് ഏർപ്പെടുത്തി. നിയന്ത്രണം വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിലായി.
ഒരു സിലിണ്ടർ ബുക്ക് ചെയ്ത് 21 ദിവസങ്ങൾക്ക് ശേഷം മാത്രമേ ഇനിമുതൽ അടുത്ത സിലിണ്ടർ ബുക്ക് ചെയ്യാൻ കഴിയുകയുള്ളൂ. വാണിജ്യ സിലിണ്ടർ ബുക്കിങ്ങിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഹോട്ടലുകൾ കാന്റീനുകൾ തുടങ്ങിയ സ്ഥാപനങ്ങളെ നിയന്ത്രണം പ്രതികൂലമായി ബാധിച്ചേയ്ക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
അതിനിടെ, എൽപിജി ഉത്പാദനം പരമാവധിയാക്കാൻ കേന്ദ്രം എണ്ണക്കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 1955 ലെ അവശ്യസാധന നിയമപ്രകാരമാണ് സർക്കാർ നിർദേശം.
അതേസമയം ഗാർഹിക - വാണിജ്യ സിലിണ്ടറുകളുടെ വിലയും വർധിപ്പിച്ചിട്ടുണ്ട്. 14.2 കിലോഗ്രാം ഗാർഹിക എൽ.പി.ജി സിലിണ്ടറുകളുടെ വില 60 രൂപ വർദ്ധിപ്പിച്ചു. വാണിജ്യ ആവശ്യത്തിനുള്ള എൽപിജി സിലിണ്ടറിന്റെ വില 115 രൂപയും വര‍്ദ്ധിപ്പിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha

























