ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവും അമ്മായിയച്ഛനും

സ്ത്രീധന ബാക്കി ആവശ്യപ്പെട്ട് ഭര്‍ത്താവും ഭര്‍തൃപിതാവും ചേര്‍ന്ന് ഗര്‍ഭിണിയായ യുവതി കൊലപ്പെടുത്തി. കര്‍ണാടകയിലെ ബെലഗാവിയില്‍ ഏഴുമാസം ഗര്‍ഭിണിയായ ദീപ മഗദുമ്മ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് അഭിഷേകിനെയും ഭര്‍തൃ പിതാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ചിക്കോടിയില്‍ അലഖന്നൂര്‍ ഗ്രാമത്തിലാണ് ദാരുണ സംഭവം. കഴുത്തില്‍ കയറിട്ട് മുറുക്കിയായിരുന്നു ക്രൂരമായ കൊലപാതകം.
കൊലയ്ക്ക് ശേഷം ഭാര്യയുടേത് സ്വാഭാവിക മരണമാണെന്ന് വരുത്തിതീര്‍ക്കാന്‍ അഭിഷേക് ശ്രമിച്ചെങ്കിലും കഴുത്തില്‍ പാടുകള്‍ കണ്ടെത്തിയതോടെ ബന്ധുക്കള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. പൊലീസെത്തി ബന്ധുക്കളുടെ സാന്നിധ്യത്തില്‍ നടത്തിയ പരിശോധനയില്‍ ദീപയുടെ കൈകളില്‍ ഉള്‍പ്പെടെ ബ്ലേഡ് കൊണ്ട് വരഞ്ഞത് പോലെ നിരവധി മുറിവുകളും കണ്ടെത്തി. സ്ത്രീധന ബാക്കിയായ പണവും സ്വര്‍ണവും ആവശ്യപ്പെട്ട് അഭിഷേകും വീട്ടുകാരും ചേര്‍ന്ന് ദീപയെ നിരന്തരം പീഡിപ്പിക്കാറുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
കൊല്ലപ്പെടുന്ന സമയത്ത് 7മാസം ഗര്‍ഭിണിയായിരുന്നു ദീപ. ഇത് പോലും കണക്കിലെടുക്കാതെ ആയിരുന്നു അഭിഷേകും പിതാവും ചേര്‍ന്ന് ദീപയെ ക്രൂരമായി ഉപദ്രവിക്കുകയും കൊലപ്പെടുത്തുകയും ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. ദീപയുടെ ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് അഭിഷേകിനെയും പിതാവിനെയും അറസ്റ്റ് ചെയ്തു. ഹാറുഗേരി പൊലീസ് സ്‌റ്റേഷന്റെ പരിധിയിലാണ് സംഭവം. പരാതിയില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha























