Widgets Magazine
08
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേന്ദ്ര മന്ത്രിസഭയിലേക്ക് നിതീഷ് കുമാര്‍ ഉണ്ടാകില്ല

08 MARCH 2026 01:53 AM IST
മലയാളി വാര്‍ത്ത

കേന്ദ്ര മന്ത്രിസഭയിലേക്ക് ഉണ്ടാകില്ലെന്നും രാജ്യസഭാംഗമായാലും പട്‌നയില്‍ തന്നെ തുടരാന്‍ നിതീഷ് കുമാര്‍ ആഗ്രഹം അറിയിച്ചു. മുഖ്യമന്ത്രിസ്ഥാനം നഷ്ടമാകുന്ന ജെഡിയുവിന് രണ്ട് ഉപമമുഖ്യമന്ത്രി സ്ഥാനങ്ങള്‍ നല്‍കാന്‍ ധാരണയായി എന്നും റിപ്പോര്‍ട്ടുണ്ട്. രണ്ടു പതിറ്റാണ്ടിന് ശേഷം മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് ഒഴിയുന്ന നിതീഷ് കുമാര്‍ കേന്ദ്രമന്ത്രിസഭയിലേക്ക് എത്തിയേക്കും എന്ന റിപ്പോര്‍ട്ടുകളാണ് ബിജെപി കേന്ദ്രങ്ങള്‍ തള്ളുന്നത്. സര്‍ക്കാരിന് മാര്‍ഗ നിര്‍ദ്ദേശം നല്‍കി പട്‌നയില്‍ തന്നെ തുടരാനാണ് ആഗ്രഹം എന്ന് നിതീഷ് അറിയിച്ചതാണ് സൂചന.

ബിഹാര്‍ രാഷ്ട്രീയത്തില്‍ നിന്നും മാറിനില്‍ക്കാനില്ല എന്നും, പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മാത്രം ഡല്‍ഹിയിലെത്താം എന്നുമാണ് നിതീഷ് കുമാറിന്റെ നിലപാട്. കഴിഞ്ഞ ദിവസം പട്‌നയില്‍ ചേര്‍ന്ന ജെഡിയു നിയമസഭാ കക്ഷി യോഗത്തിലും നിതീഷ് ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഏപ്രില്‍ 10 ഓടെ മാത്രമേ നിതീഷ് മുഖ്യമന്ത്രി സ്ഥാനം ഒഴിയൂ എന്നും റിപ്പോര്‍ട്ടുണ്ട്.

 

മുഖ്യമന്ത്രി സ്ഥാനം ബിജെപിക്ക് വിട്ടു നല്‍കുന്നതിന് പകരമായി, ജെഡിയുവിന് രണ്ട് ഉപമുഖ്യമന്ത്രി സ്ഥാനങ്ങള്‍ നല്‍കാനും ധാരണയായി.നിതീഷിന്റെ മകന്‍ നിഷാന്ത് കുമാറിന് ഒരു ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കും. പുതിയ സര്‍ക്കാരില്‍ ജെഡിയുവിന് 14 മന്ത്രിസ്ഥാനങ്ങളും, ബിജെപിക്ക് മുഖ്യമന്ത്രിയെ കൂടാതെ 13 മന്ത്രിമാരുമാകും ഉണ്ടാകുക എന്നാണ് സൂചന.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയെ കാറിനുള്ളില്‍ വച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്  (1 hour ago)

കേന്ദ്ര മന്ത്രിസഭയിലേക്ക് നിതീഷ് കുമാര്‍ ഉണ്ടാകില്ല  (1 hour ago)

ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവും അമ്മായിയച്ഛനും  (1 hour ago)

കൊല്ലത്ത് മത്സ്യബന്ധന ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് രണ്ട് പേരെ കാണാതായി  (1 hour ago)

ഡോ. വന്ദന ദാസ് കൊലക്കേസില്‍ വാദം പൂര്‍ത്തിയായി  (1 hour ago)

ചരക്ക് വിമാനങ്ങളില്‍ യുഎഇയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിച്ച് ലുലു ഗ്രൂപ്പ്  (2 hours ago)

കാസര്‍കോട് ഒന്‍പത് വയസ്സുകാരന്‍ കാറിടിച്ചു മരിച്ചു  (2 hours ago)

മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റില്‍ 6 പേര്‍ കുടുങ്ങി  (2 hours ago)

ഭര്‍ത്താവ് മരിച്ച് മൂന്നാഴ്ച തികയും മുന്‍പേ വിവാഹം; സഹോദരിമാരുടെ സംശയത്തില്‍ തെളിഞ്ഞത് ക്രൂര കൊലപാതകം  (2 hours ago)

പണം ഇരട്ടിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 10 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് പേര്‍ അറസ്റ്റില്‍  (2 hours ago)

താന്‍ പാര്‍ട്ടിക്ക് വേണ്ടി വന്നതാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കും: സിപിഎം ജില്ലാ സെക്രട്ടറിയോട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ അതൃപ്തി കാട്ടി മമ്മൂട്ടി  (3 hours ago)

വട്ടിയൂര്‍ക്കാവില്‍ മേയര്‍ക്കും ആശാനാഥിനും ഒപ്പം ചുവരെഴുതി തുടങ്ങി ശ്രീലേഖ  (3 hours ago)

കേരളത്തിന് അഞ്ച് ഉറപ്പുകള്‍ പ്രഖ്യാപിച്ച് രാഹുല്‍ഗാന്ധി  (3 hours ago)

ലോകം മുഴുവൻ മിഡിൽ ഈസ്റ്റിലെ യുദ്ധം കണ്ട് ശ്വാസമടക്കി ഇരിക്കുമ്പോൾ  (4 hours ago)

അത് ഞാൻ നോക്കിക്കോളാം. നിങ്ങൾ അതോർത്ത് വിഷമിക്കരുത്. നിങ്ങൾ വിഷമിച്ചാൽ എനിക്ക് മുറിവേൽക്കും....വിജയ്  (4 hours ago)

Malayali Vartha Recommends