ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു...

ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു. 2022 മുതൽ പരിശോധിച്ചാൽ ആദ്യമായി അസംസ്‌കൃത എണ്ണവില ബാരലിന് 114 ഡോളറിൽ എത്തി. ഇറാനെതിരെ ഇസ്രയേലും അമേരിക്കയും സംയുക്തമായി നടത്തുന്ന സൈനിക നീക്കത്തെ തുടർന്ന് മിഡിൽ ഈസ്റ്റിലെ എണ്ണ ഉൽപ്പാദനവും കയറ്റുമതിയും തടസ്സപ്പെട്ടതിനാലാണ് എണ്ണവില കുത്തനെ വർദ്ധിച്ചത്.
ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെൻഡ് ക്രൂഡിന്റെ വിലയിൽ 23 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. ബാരലിന് 114 ഡോളറിന് മുകളിൽ എത്തിയിരിക്കുകയാണ് വില.
വെള്ളിയാഴ്ചത്തെ ക്ലോസിങ് വിലയായ 92.69 ഡോളറിൽ നിന്ന് 16.5 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. അമേരിക്കയിൽ ഉൽപ്പാദിപ്പിക്കുന്ന അസംസ്‌കൃത എണ്ണയായ വെസ്റ്റ് ടെക്‌സാസ് ഇന്റർമീഡിയറ്റും ബാരലിന് 114 ഡോളറിനാണ് വിൽപ്പന നടത്തുന്നത്.
യുഎസ് ക്രൂഡ് ഓയിൽ വിലയിൽ കഴിഞ്ഞയാഴ്ച 36 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. ഇറാനിയൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങളുടെ ഭീഷണി കാരണം സൗദി അറേബ്യ, കുവൈറ്റ്, ഇറാഖ്, ഖത്തർ, ബഹ്റൈൻ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഇറാൻ എന്നിവിടങ്ങളിൽ നിന്ന് എണ്ണയും വാതകവും കൊണ്ടുപോകുന്ന ടാങ്കറുകൾ ഇറാൻ കടലിടുക്കിലൂടെ സഞ്ചരിക്കുന്നത് നിർത്തിവച്ചു.
"
https://www.facebook.com/Malayalivartha


























