പാക് ഏജന്‍സി ഐ.എസ്.ഐയ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയ കൊച്ചി നേവല്‍ കമാന്‍ഡിലെ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐ വേണ്ടി ചാരവൃത്തി നടത്തിയതിന് ഇന്ത്യന്‍ നേവിയിലെ ലാന്‍സ് നായിക്കിനെ ഉത്തര്‍പ്രദേശ് ഭീകരവിരുദ്ധ സ്‌ക്വാഡ് (എ.ടി.എസ്) അറസ്റ്റ് ചെയ്തു. യു.പി ആഗ്ര സ്വദേശിയായ ലക്കി എന്ന ആദര്‍ശ് കുമാറിനെയാണ് (24) അറസ്റ്റ് ചെയ്തത്. നാവികസേനയില്‍ ലാന്‍സ് നായിക്കായി സേവനമനുഷ്ഠിച്ചിരുന്ന ഇയാള്‍ കൊച്ചിയിലെ സതേണ്‍ നേവല്‍ കമാന്‍ഡ് ഉദ്യോഗസ്ഥനാണ്.
ആദര്‍ശ് കുമാറിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഐ.എസ്.ഐ ഏജന്റിന് പണം കൈമാറിയതായും തന്ത്രപരമായി പ്രധാന നാവിക യുദ്ധക്കപ്പലുകളുമായി ബന്ധപ്പെട്ട ഫോട്ടോഗ്രാഫുകളും വിവരങ്ങളും ഇയാള്‍ പങ്കിട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു .
തന്ത്രപ്രധാന നാവിക ആസ്തികളുടെ ചിത്രങ്ങളും വിശദാംശങ്ങളും പ്രതി പങ്കിട്ടത് ഗുരുതരമായ ദേശീയ സുരക്ഷാ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് കരുതുന്നതായും എ.ടി.എസ് വ്യക്തമാക്കി. ആദര്‍ശ് കുമാറിനെ കോടതിയില്‍ ഹാജരാക്കി. കോടതി ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha






















