രാജ്യത്ത് ഊര്‍ജ സുരക്ഷയില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍

പശ്ചിമേഷ്യയില്‍ യുദ്ധം തുടരവേ രാജ്യത്ത് ഊര്‍ജസുരക്ഷ സംബന്ധിച്ച് ആശങ്കപ്പെടാനില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഊര്‍ജ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നു രാഷ്ട്രീയപാര്‍ട്ടികള്‍ക്കായി വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ കേന്ദ്രം വ്യക്തമാക്കി. അസംസ്‌കൃത എണ്ണ, എല്‍പിജി തുടങ്ങിയ അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കിയതായാണു സര്‍ക്കാര്‍ വ്യക്തമാക്കിയത്. ഇന്ധനവുമായി കൂടുതല്‍ കപ്പലുകള്‍ രാജ്യത്തേക്കു വന്നുകൊണ്ടിരിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. നാലു കപ്പലുകള്‍ എത്തിയിട്ടുണ്ടെന്നും കൂടുതല്‍ എത്തുമെന്നും യോഗത്തില്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
രാജ്യത്തെ എല്‍പിജി ആവശ്യകതയുടെ 60 % പൂര്‍ത്തീകരിക്കുന്നത് ആഭ്യന്തര ഉത്പാദനത്തിലൂടെയാണെന്നു പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി, പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി എന്നിവര്‍ സംസാരിച്ചു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും തൃണമൂല്‍ കോണ്‍ഗ്രസും യോഗത്തില്‍ പങ്കെടുത്തില്ല.
https://www.facebook.com/Malayalivartha

























