ആന്ധ്രാപ്രദേശിൽ ടിപ്പർ ലോറിയും സ്വകാര്യബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 12 മരണം.... ബസ് പൂർണമായും കത്തിനശിച്ച നിലയിൽ....

ആന്ധ്രാപ്രദേശിൽ ടിപ്പർ ലോറിയും സ്വകാര്യബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 12പേർക്ക് ദാരുണാന്ത്യം. ബസ് പൂർണമായും കത്തിനശിച്ചു. ഇന്ന് രാവിലെ ആറുമണിയോടെയാണ് അപകടം സംഭവിച്ചത്. നിരവധിപേർക്ക് പരിക്കേറ്റു,
ഹെെദരാബാദിൽ നിന്ന് പാമുരുവിലേക്ക് പോയ ബസ് മാർക്കാപുരത്തിന് സമീപത്ത് മണ്ണ് കയറ്റിവന്ന ടിപ്പർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ടുവാഹനങ്ങൾക്കും തീപിടിത്തമുണ്ടായി. അപകടത്തിൽ പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്.
"https://www.facebook.com/Malayalivartha


























