അണ്ണാ സര്‍വകലാശാല അധ്യാപകനെതിരെ പീഡന പരാതിയുമായി വിദ്യാര്‍ത്ഥിനി

ചെന്നൈ അണ്ണാ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിയെ കഴിഞ്ഞ മൂന്ന് വര്‍ഷമായി ലൈംഗികമായി പീഡനത്തിനിരയാക്കിയതിന് അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. സര്‍വ്വകലാശാലയിലെ അവസാന വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയാണ് അധ്യാപകന്‍ ജ്ഞാനവേലിനെതിരെ പരാതി നല്‍കിയത്.
കഴിഞ്ഞ മൂന്ന് വര്‍ഷമായി അധ്യാപകന്‍ ലൈംഗിക ഉപദ്രവം തുടര്‍ന്നെന്നും പഠന വിഷയങ്ങളില്‍ സംശയം ചോദിച്ചാല്‍ കിടപ്പുമുറിയിലേക്ക് വരാന്‍ ആവശ്യപ്പെടുമെന്നും വിദ്യാര്‍ത്ഥി പരാതിയില്‍ പറയുന്നു. അതോടൊപ്പം രാത്രിയില്‍ വിളിച്ച് ശല്യം ചെയ്യുമെന്നും ബ്ലോക്ക് ചെയ്താലും സുഹൃത്തുക്കളെ വിളിച്ച് അന്വേഷിക്കും എന്നും പരാതിയില്‍ പറയുന്നു.
അധ്യാപകന്റെ അറസ്റ്റിന് പിന്നാലെ ഭയം മൂലം പുറത്തു പറയാതിരുന്ന നാലു വിദ്യാര്‍ത്ഥിനികള്‍ കൂടി പരാതിയുമായി രംഗത്തെത്തി.
അധ്യാപകനെതിരെ വകുപ്പുതല നടപടിയെടുക്കണമെന്നും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാലയ്ക്ക് മുന്നില്‍ ഇന്നലെ പ്രതിഷേധിച്ചു. തുടര്‍ന്ന് അധ്യാപകനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha

























