ഹോര്‍മുസ് കടലിടുക്കിലൂടെ എല്‍പിജിയുമായി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍

ഇന്ത്യന്‍ പതാക ഘടിപ്പിച്ച ബിഡബ്ല്യു ടൈര്‍, ബിഡബ്ല്യു എല്‍മ് എന്നീ രണ്ട് കപ്പലുകള്‍ കൂടി എല്‍പിജിയുമായി ഹോര്‍മുസ് കടലിടുക്കിലൂടെ യാത്ര തുടങ്ങിയതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. സുരക്ഷാ കാരണങ്ങളാല്‍ ഈ കപ്പലുകള്‍ അവയുടെ ലക്ഷ്യസ്ഥാനം വെളിപ്പെടുത്തിയിട്ടില്ല. രണ്ടാഴ്ച മുമ്പ് ഗള്‍ഫില്‍ നിന്ന് ചരക്ക് കയറ്റിയ ഈ കപ്പലുകള്‍, ഇറാന്റെ സുരക്ഷിതമായ അനുമതിക്കായി കാത്തിരിക്കുകയായിരുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയനുമായി രണ്ട് തവണ സംസാരിക്കുകയും സമാധാനത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.
ഈ രണ്ട് കപ്പലുകള്‍ കൂടി കടന്നുപോകുന്നതോടെ, ഇറാന്റെ അനുമതിയോടെ സുരക്ഷിതമായി യാത്ര ചെയ്യുന്ന ഇന്ത്യന്‍ കപ്പലുകളുടെ എണ്ണം ആറായി ഉയരും. ഇതിനോടകം നാല് കപ്പലുകള്‍ ഇന്ത്യയില്‍ എത്തിക്കഴിഞ്ഞു. ലോകത്തെ ക്രൂഡ് ഓയില്‍ വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന അതീവ പ്രാധാന്യമുള്ള ജലപാതയാണിത്. നിലവിലെ യുദ്ധസാഹചര്യത്തില്‍ ഇറാന്‍ ഈ മേഖലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അവശ്യസാധനങ്ങളുടെ നീക്കത്തിനായി ഈ പാത തുറന്നിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയ്ക്കാവശ്യമായ പാചകവാതകത്തിന്റെ 60 ശതമാനവും ഇറക്കുമതി ചെയ്യുന്നത് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ്. യുദ്ധം മൂലമുള്ള ഊര്‍ജ പ്രതിസന്ധി മറികടക്കാന്‍ ഇന്ത്യ ആഭ്യന്തരമായി എല്‍പിജി ഉല്‍പാദനം 50 ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























