ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാളെ സിജെപി പ്രക്ഷോഭം

മുംബൈയില്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാളെ സിജെപി പ്രക്ഷോഭം നടത്തും. ഗ്യാനേഷ് കുമാര്‍ രാജ്യത്തെ ഏറ്റവും വലിയ വഞ്ചകനെന്ന് അഭിജിത് ദീപ്‌കെ പറഞ്ഞു. ഗ്യാനേഷ് കുമാര്‍ പദവി ഒഴിയണം. ക്രിമിനല്‍ കുറ്റം ചുമത്തണം. തിരഞ്ഞെടുപ്പ് കമ്മീഷനെ തിരഞ്ഞെടുക്കുന്ന രീതി മാറ്റണം. ശിവാജി പാര്‍ക്കില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് റാലി നടത്താമെങ്കില്‍ സിജെപിക്ക് പ്രതിഷേധിക്കുന്നതിന് എന്താണ് കുഴപ്പമെന്നും അദ്ദേഹം ചോദിച്ചു.
അനുമതി ലഭിച്ചില്ലെങ്കിലും പ്രതി ഷേധവുമായി മുന്നോട്ട് പോകും. മുബൈ പൊലീസ് ഡല്‍ഹി പൊലിസിനെ പോലെ പെരുമാറില്ലെന്നാണ് വിശ്വാസം. മുംബൈ പൊലീസ് സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജന്തര്‍ മന്ദര്‍ പ്രതിഷേധത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള എല്ലാ കേസുകളും സുപ്രിം കോടതി റദ്ദാക്കിയിട്ടുണ്ട്. താന്‍ പോകുന്നിടത്തെല്ലാം ജനങ്ങള്‍ പ്രതിക്ഷയോടെയാണ് വരുന്നത്. എല്ലാ പ്രശ്‌നങ്ങള്‍ക്കും തന്റെ കയ്യില്‍ പരിഹാരമില്ല. എന്നാല്‍ താന്‍ പോരാടാന്‍ തയ്യാര്‍. വോട്ടിങ് യന്ത്രത്തിന് വിശ്വാസ്യത ഇല്ല. യന്ത്രത്തില്‍ അട്ടിമറി നടത്താന്‍ കഴിയും. താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ആവര്‍ത്തിച്ച് അഭിജിത് ദീപ് കെ. BJP തിരഞ്ഞെടുപ്പ് ആരംഭിച്ചത് മഹാരഷ്ട്രയില്‍ നിന്ന് അതിനാലാണ് ഗ്യാനേഷ് കുമാറിനെ തിരായ പ്രതിഷേധം മഹാരാഷ്ട്രയില്‍ നിന്നും തുടങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ പ്രതിഷേധത്തിലും സോനം വാങ്ങ് ചുകിന്റെ പിന്തുണയുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിഷേധിക്കുന്നതിന് ബിജെപിക്ക് എന്താണ് പ്രശ്‌നം. ഈ പ്രതിഷേധത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും താന്‍ ഏറ്റെടുക്കുന്നു. പൊലീസിന് എന്തു കുറ്റം വേണമെങ്കിലും ചുമത്താം. ഡല്‍ഹിയില്‍ പ്രതികരിച്ചതിന് സമാനമായി പ്രതിഷേധക്കാര്‍ പൊലീസിനോട് ഉത്തരവാദിത്തത്തോടെ പ്രതികരിക്കും. ഗ്യാനേഷ് കുമാറിന്റെ വിരല്‍ത്തുമ്പില്‍ ആണ് ഇപ്പോള്‍ ബിജെപി തിരഞ്ഞെടുപ്പുകള്‍ ജയിക്കുന്നത്. പ്രതിഷേധത്തില്‍ തങ്ങള്‍ കോണ്‍ഗ്രസുമായി കൈ കോര്‍ക്കുന്നില്ല. ആരുടെയും സഹായം തേടിയിട്ടില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും സഹായം തേടിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha

























