പശ്ചിമബംഗാളില്‍ ഇന്ന് അവസാനഘട്ട തെരഞ്ഞെടുപ്പ്

പശ്ചിമബംഗാളില്‍ ഇന്ന് അവസാനഘട്ട തെരഞ്ഞെടുപ്പ് . ഇന്നു നടക്കുന്ന ആറാംഘട്ട തെരഞ്ഞെടുപ്പില്‍ 58 ലക്ഷം ആളുകള്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കും. രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറു വരെയാണ് വോട്ടിംഗ്.
ഇതാദ്യമായി കൂച്ച് ബിഹാറിലെ അതിര്‍ത്തി ഗ്രാമത്തിലുള്ളവര്‍ക്കു ഇന്ത്യയില്‍ വോട്ട് ചെയ്യാനുള്ള അവസരവും ഇന്നത്തെ തെരഞ്ഞെടുപ്പിലുണ്ടാകുമെന്നതും ശ്രദ്ധേയം. ബംഗ്ലാദേശുമായുള്ള ധാരണപ്രകാരം കുറച്ച് അതിര്‍ത്തിഗ്രാമങ്ങള്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ ഭാഗമാക്കിയിരുന്നു. 9,776 വോട്ടര്‍മാരാണ് ഇവിടെയുള്ളത്. അതില്‍ 103 വയസുള്ള അസ്ഗര്‍ അലിയാണ് ഏറ്റവും പ്രായമുള്ള വോട്ടര്‍. അസ്ഗറിന്റെ കന്നിവോട്ടാണിതെന്നതാണ് മറ്റൊരു വസ്തുത.
രണ്ടു ില്ലകളിലായി 25 മണ്ഡലങ്ങളിലേക്കാണ് ഇന്നത്തെ തെരഞ്ഞെടുപ്പ്. 6,774 പോളിംഗ് ബൂത്തുകളാണുള്ളത്. വോട്ടിംഗിന് എത്തുന്നതില്‍ 27.8 ലക്ഷം വനിതകളാണ്. 18 വനിതകള്‍ അടക്കം 170 സ്ഥാനാര്‍ഥികളാണ് ജനഹിതത്തിനായി മത്സരരംഗത്തുള്ളത്. ശക്തമായ സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. അവസാനഘട്ട തെരഞ്ഞെടുപ്പായതിനാല്‍ വോട്ടിംഗ് സമയത്തും ശേഷവുമുള്ള അക്രമങ്ങള്‍ തടയാന്‍ ഇലക്ഷന്‍ കമ്മീഷന്‍ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























