നെടുമ്പാശ്ശേരി വിമാനത്താവളം വഴി അങ്കമാലിയിലേക്ക്... കൊച്ചി മെട്രോ റെയില്‍ മൂന്നാംഘട്ട പദ്ധതി രേഖ സര്‍ക്കാരിന് സമര്‍പ്പിച്ചു....

കൊച്ചി മെട്രോ റെയില്‍ മൂന്നാംഘട്ട പദ്ധതി രേഖ സര്‍ക്കാരിന് സമര്‍പ്പിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളം വഴി അങ്കമാലിയിലേക്ക് മെട്രോ റെയില്‍ നീട്ടുന്ന തരത്തിലാണ് ഡിപിആര്‍. പതിനെട്ട് കിലോമീറ്ററോളമാണ് മൂന്നാംഘട്ട പാതയുടെ ദൈര്‍ഘ്യമുള്ളത്. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിന് സമര്‍പ്പിച്ച് അനുമതി തേടുകയും ചെയ്യും.
നിലവില്‍ ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെ 27 കിലോമീറ്ററാണ് മെട്രോ സര്‍വീസ് നടത്തി വരുന്നത്. കലൂരില്‍ നിന്നും ഇന്‍ഫോ പാര്‍ക്കിലേക്ക് മെട്രോ നീട്ടുന്നതിനുള്ള നിര്‍മ്മാണ ജോലികള്‍ പുരോഗമിച്ചുവരികയാണ്. ഇത് ഓഗസ്റ്റില്‍ കമ്മീഷന്‍ ചെയ്യാനാകുമെന്നാണ് കെഎംആര്‍എല്ലിന്റെ വിലയിരുത്തലുകളുള്ളത്.
കെഎംആര്‍എല്‍ ആരംഭിച്ച കാലം മുതല്‍ മെട്രോ സര്‍വീസ് നെടുമ്പാശ്ശേരി വഴി അങ്കമാലിയിലേക്ക് സര്‍വീസ് നീട്ടണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കെഎംആര്‍എല്‍ പഠനം നടത്തിയിട്ടുണ്ടായിരുന്നു. ഈ വിശദ പഠന റിപ്പോര്‍ട്ടാണ് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ളത്.
"
https://www.facebook.com/Malayalivartha
























