റൂബന്‍,കീനന്‍ വധം; നാലു പ്രതികള്‍കും ജീവപര്യന്തം

പ്രമാദമായ കീനന്‍,റൂബന്‍ കൊലപാതകക്കേസില്‍ നാലു പ്രതികള്‍ക്ക് ജീവപര്യന്തം. കീനന്‍ സാന്‍േറാസ് (24), റൂബന്‍ ഫെര്‍ണാണ്ടസ്(29) എന്നിവര്‍ കൊല്ലപ്പെട്ട കേസിലാണ് പ്രതികളായ ജിതേന്ത്ര റാണ,സുനില്‍ ബോധ്,സതീഷ് ദുല്‍ഹജ് ,ദീപക്ക് തിവാല്‍ എന്നിവരെ ജീവപര്യന്തം തടവിന് വിധിച്ചത്. മുംബൈയിലെ പ്രത്യേക വനിതാ കോടതിയാണ് ശിക്ഷ വിധിച്ചത്.2011 ഒക്ടോബര്‍ 20 നാണ് കേസിനാസ്പദമായ സംഭവം. വനിതാസുഹൃത്തിനെ ശല്യം ചെയ്തത് കീനനും റൂബനും ചോദ്യം ചെയ്തതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. അംബോളിയിലെ പ്രമുഖ റസ്‌റ്റോറന്റിനു പുറത്ത് വെച്ചാണ് ഇവര്‍ മൃഗീയമായി കൊല്ലപ്പെട്ടത്. നാലു തവണ മാരകമായ കുത്തേറ്റ കീനന്‍ സംഭവത്തിനു തൊട്ടടുത്ത ദിവസവും റൂബന്‍ പത്തു ദിവസത്തിനു ശേഷവുമാണ് മരിച്ചത്.ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302 വകുപ്പ് പ്രകാരമാണ് ജഡ്ജ് വൃശാലി ജോഷി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ജീവപര്യന്തം തടവു ശിക്ഷ വിധിക്കണമെന്ന പബ്‌ളിക്ക് പ്രൊസിക്യൂട്ടര്‍ ഉജജ്വല്‍ നിഗമിന്റെ വാദം കോടതി ശരിവെക്കുകയായിരുന്നു. വിധിയില്‍ സന്തോഷമുണ്ടെന്നും നീതിക്കായുള്ള പോരാട്ടം അവസാനിക്കുന്നില്‌ളെന്നും കീനന്റെ പിതാവ് വലേറിയന്‍ സാന്‍േറാസ് പ്രതികരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























