Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..

കണ്ടക്ടര്‍ക്ക് നീതി ലഭിച്ചത് 40 വര്‍ഷങ്ങള്‍ക്കുശേഷം

05 MAY 2016 01:07 PM IST
മലയാളി വാര്‍ത്ത.

ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസിലെ കണ്ടക്ടറായിരുന്ന രണ്‍വീസ് സിങ് യാദവിനെ അഞ്ചു പൈസ തട്ടിപ്പു നടത്തിയെന്ന പേരില്‍ ജോലിയില്‍ നിന്നും പുറത്താക്കിയ കേസില്‍ 40 വര്‍ഷങ്ങളായി തുടരുന്ന നിയമയുദ്ധത്തിന് ഒടുവില്‍ ശമനം. 1973ല്‍ രണ്‍വീസ് സിങ് യാദവ് ഒരു യുവതിയില്‍ നിന്ന് 15 പൈസ യാത്രയ്ക്കു വാങ്ങി പത്തു പൈസയുടെ ടിക്കറ്റ് നല്‍കിയെന്നായിരുന്നു ആരോപണം. അഞ്ചു പൈസ സ്വന്തം പോക്കറ്റിലാക്കിയെന്ന ആരോപണത്തെ തുടര്‍ന്ന് യാദവിനെ പുറത്താക്കുകയായിരുന്നു.

തുടര്‍ന്ന് ഡിടിസി ലക്ഷങ്ങള്‍ ചെലവിട്ട് കേസ് നടത്തി കാലം കഴിച്ചപ്പോള്‍ അഞ്ച് പൈസയെന്നത് ഇന്ത്യയില്‍ നിന്നു തന്നെ അപ്രത്യക്ഷമായി. ഇന്ന് 73-ാം വയസ്സില്‍ കേസ് ജയിച്ചതിന്റെ ആവേശത്തിലാണ് യാദവ്. തനിക്കെതിരെ ഉയര്‍ന്ന ആരോപണം കുടുംബത്തെപ്പോലും ബാധിച്ചെന്ന് യാദവ് പറയുന്നു. പുറത്താക്കപ്പെടുമ്പോള്‍ തന്റെ രണ്ട് ആണ്‍മക്കള്‍ക്കും ചെറുപ്രായമായിരുന്നു. അവരെ വളര്‍ത്തിക്കൊണ്ടുവരികയെന്നതും ഒപ്പം താന്‍ ചതിച്ചോയെന്ന് അവര്‍ ചോദിക്കുന്നതും തന്നെ തളര്‍ത്തിയതായും യാദവ് പറഞ്ഞു.

ഈ പ്രായത്തില്‍ പലരും തീര്‍ഥാടനത്തിനുപോകുകയാണ് പതിവ്. ഞാന്‍ സ്ഥിരം കോടതിയിലാണ് പൊയ്‌ക്കോണ്ടിരുന്നത്. ഈവര്‍ഷം ജനുവരിയില്‍ ഹൈക്കോടതി കേസില്‍ തീര്‍പ്പു കല്‍പ്പിച്ചു. യാദവിന് ഡിടിസി 30,000 രൂപ നല്‍കണമെന്നാണ് വിധിച്ചത്. കൂടാതെ, ഗ്രാറ്റുവിറ്റിയായി 1.28 ലക്ഷവും സിപിഎഫായി 1.37 ലക്ഷവും നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

അതേസമയം, കേസ് നടത്തിപ്പിനായി ഇതുവരെ യാദവിന് 47,000 രൂപയുടെ ചെലവു വന്നിട്ടുണ്ട്. 1990ല്‍ തൊഴില്‍ കോടതി കേസില്‍ യാദവിന് അനുകൂലമായി വിധി പ്രസ്താവിച്ചിരുന്നു. എന്നാല്‍ ഡിടിസി ഇതിനെതിരെ വീണ്ടും കേസിനു പോകുകയായിരുന്നു.

അഞ്ചു പൈസയ്ക്കുവേണ്ടി എത്ര ലക്ഷം രൂപയാണ് ചെലവാക്കിയതെന്ന് വാദത്തിനിടെ ഡിടിസിയോട് കോടതി ചോദിച്ചിരുന്നു. അതേസമയം, അഞ്ച് പൈസയുടേതാണോ രണ്ടു പൈസയുടെതാണോ കേസെന്ന തര്‍ക്കത്തില്‍ മേയ് 26ന് കര്‍കര്‍ഡൂമ കോടതി വാദം കേള്‍ക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (33 minutes ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (38 minutes ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (1 hour ago)

കനത്ത മഴയ്‌ക്കിടെ കൂറ്റൻ ഗണേശ വിഗ്രഹം ഭക്തരുടെ മേലേക്ക് മറിഞ്ഞുവീണ് അപകടം  (1 hour ago)

  കോഴിക്കോട് കൊടുവള്ളിയിൽ മദ്രസാ ബസാറിൽ ചരക്ക് ലോറിക്ക് തീപിടിച്ചു...ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (1 hour ago)

അജിത്തിന്റെ കാറോട്ട മത്സരം കാണാൻ തൃഷയും; ക്യാമറ കണ്ടതോടെഒളിച്ച് വിജയ്, വീഡിയോ വയറൽ  (1 hour ago)

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല... പവന് 1,13,240 രൂപ  (1 hour ago)

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..  (1 hour ago)

ചാമ്പ്യൻസ് ബോട്ട് ലീഗ്‌ ആറാം സീസൺ ആലപ്പുഴയിൽ തുടങ്ങും... ഉദ്ഘാടന മത്സരം 19ന് കരുവാറ്റയിൽ  (2 hours ago)

'സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി': വെളിപ്പെടുത്തലുമായി ജി. സുധാകരൻ  (2 hours ago)

സങ്കടക്കാഴ്ചയായി... അച്ചൻകോവിലാറ്റിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു....  (2 hours ago)

കള്ളപ്രചാരണങ്ങളിലൂടെ സിപിഎമ്മിനെ തകർക്കാനുളള ശ്രമം എന്നുമുണ്ടായിരുന്നുവെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി  (2 hours ago)

ശൈഖ് മുഹമ്മദിന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം പ്രിയപത്നി!! സ്നേഹാദരവുമായി ദുബായ് ഭരണാധികാരിയുടെ വൈറൽ കുറിപ്പ് മനോഹരമായ സമ്മാനം  (2 hours ago)

ഇന്തോനേഷ്യയിലെ ജാവാ കടലിൽ 243 പേരുമായി സഞ്ചരിച്ച യാത്രാക്കപ്പൽ കാണാനില്ല...കപ്പലുമായുള്ള ബന്ധം നഷ്ടപ്പെട്ടതിനെ തുടർന്ന് ഇന്തോനേഷ്യൻ അധികൃതർ വ്യാപക തിരച്ചിൽ ആരംഭിച്ചു...  (2 hours ago)

വർഷങ്ങളായി ഒമാനിൽ പ്രവാസജീവിതം നയിച്ചു വരുന്ന കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി...  (2 hours ago)

Malayali Vartha Recommends