പെണ്‍കുട്ടിയോട് ജീന്‍സ് അഴിക്കാന്‍ ആവശ്യപ്പെട്ടു; ബി.ജെ.പി എം.പി വിവാദത്തില്‍

ബി.ജെ.പി എം.പി. സാക്ഷി മഹാരാജ് പൊതുവേദിയില്‍ പെണ്‍കുട്ടിയോട് ജീന്‍സ് അഴിക്കാന്‍ ആവശ്യപ്പെടുന്ന വീഡിയോ വിവാദമാകുന്നു. പോലീസ് ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീകളെ പരിശോധിക്കുകയായിരുന്നു എന്നാണ് സാക്ഷി മഹാരാജിന്റെ വിശദീകരണം. കസേരയിലിരിക്കുന്ന സാക്ഷി, ഒരുപറ്റം സ്ത്രീകളുമായി സംസാരിക്കുകയും സമീപത്തുനില്‍ക്കുന്ന പെണ്‍കുട്ടിയോട് ജീന്‍സിന്റെ ബട്ടണ്‍ അഴിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നതായി വീഡിയോയില്‍ കാണാം. പെണ്‍കുട്ടി നേരിയ എതിര്‍പ്പ് പ്രകടിപ്പിക്കുന്നുണ്ടെങ്കിലും മുതിര്‍ന്ന സ്ത്രീകള്‍ അവളെ നിര്‍ബന്ധിക്കുകയായിരുന്നു. ഏതാനും പുരുഷന്‍മാര്‍ നോക്കിനില്‍ക്കവെയാണ് സംഭവം നടക്കുന്നത്. നവമാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചതോടെ എം.പിക്കെതിരെ പ്രതിഷേധവുമായി പലരും രംഗത്തെത്തി. മെയ് മൂന്നിന് ഫരീദ്പുര്‍ ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് 'ടൈംസ് ഓഫ് ഇന്ത്യ'യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യാജമദ്യ വില്‍പ്പനയുമായി ബന്ധപ്പെട്ട് ഒരു വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ സ്ത്രീകള്‍ ആക്രമിക്കപ്പെടുകയും ഇത് പരിശോധിക്കാനായി സാക്ഷി മഹാരാജ് എത്തിയതാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വനിതാ പോലീസുകാര്‍ ഇല്ലാതെ നടത്തിയ പരിശോധന സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമമാണെന്നും പോലീസുകാര്‍ വെടിയുണ്ടയിലൂടെ മറുപടി നേരിടേണ്ടി വരുമെന്നുമാണ് സാക്ഷി സംഭവത്തോട് പ്രതികരിച്ചിരുന്നത്. ഈയൊരു പരാമര്‍ശത്തെ തുടര്‍ന്ന് എം.പി.ക്ക് എതിരെ പോലീസ് കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. യു.പി.യിലെ ഉന്നാവ് മണ്ഡലത്തില്‍ നിന്നുള്ള എം.പി.യാണ് സാക്ഷി മഹാരാജ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























