മോഡി ബി.എ ബിരുദം നേടിയത് വ്യാജമെന്ന് തെളിയിക്കുന്ന പുതിയ രേഖകളുമായി എ.എ.പി

ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ബി.എ ബിരുദം നേടിയത് വ്യാജമെന്ന് തെളിയിക്കുന്ന പുതിയ രേഖയുമായി ആം ആദ്മി പാര്‍ട്ടി രംഗത്ത്. 1978 ല്‍ 'നരേന്ദ്ര ദാമോദര്‍ മോഡി' എന്നയാള്‍ ബിരുദം കരസ്ഥമാക്കിയിട്ടില്ലെന്ന് കാണിക്കുന്ന രേഖയുമായാണ് എ.എ.പി രംഗത്തെത്തിയത്. അതിനാല്‍ 201 4ലെ പൊതു തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് നല്‍കിയ സത്യവാങ്മൂലത്തില്‍ ഡല്‍ഹി യൂനിവേഴ്‌സിറ്റിയില്‍ നിന്ന് നരേന്ദ്ര മോഡി ബി.എ പാസായതായി പറയുന്നത് വ്യാജമാണെന്നും എ.എ.പി ആരോപിച്ചു.
മോഡി ബിരുദം കരസ്ഥമാക്കിയെന്ന് പറയുന്ന ദിവസം നരേന്ദ്ര മഹാവീര്‍ മോഡി എന്ന രാജസ്ഥാന്‍ സ്വദേശി ഡിഗ്രി കരസ്ഥമാക്കിയിട്ടുണ്ടെന്നും അദ്ദേഹവുമായി ആശയവിനിമയം നടത്തിയെന്നും എ.എ.പി നേതാവ് അശുതോഷ് പറഞ്ഞു. 19751978 ല്‍ ഇദ്ദേഹം ഡല്‍ഹി സര്‍വകലാശാലയില്‍ പഠിച്ചിരുന്നുവെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അദ്ദേഹത്തിന്റെ സീനയറായി പഠിച്ചതാണെന്നും അശുതോഷ് അറിയിച്ചു. കൂടാതെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ പ്രകാരം പ്രധാനമന്ത്രിയുടെ വിലാസം ഗുജറാത്തിലെ വേദ്‌നഗറാണ്. മഹാവിര്‍ മോദിയുടേത് രാജസ്ഥാനിലെ അല്‍വാണെന്നും എ.എ.പി വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ മോഡിയുടെ ബി.എ ബിരുദം സംബന്ധിച്ച വിശദ വിവരം വെബ്‌സൈറ്റില്‍ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഡല്‍ഹി യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ക്ക് കഴിഞ്ഞദിവസം കത്തയച്ചിരുന്നു. മോഡിയുടെ ബിരുദവുമായി ബന്ധപ്പെട്ട രേഖകള്‍ സുരക്ഷിതമായി വെക്കണമെന്നും അവ വെബ്‌സൈറ്റിലൂടെ പരസ്യപ്പെടുത്തണമെന്നും കെജ്രിവാള്‍ വൈസ്ചാന്‍സലര്‍ യോഗേഷ് ത്യാഗിയോട് അഭ്യര്‍ഥിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























